കണ്ണൂർ: ചരക്ക് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി. മംഗലാപുരത്ത് നിന്നും ഉള്ളിച്ചാക്കുകളുമായി വന്ന പിക്കപ്പ് വാനില്‍ നിന്നാണ് പൊലീസ് പുകയില ഉത്‌പന്നങ്ങള്‍ പിടികൂടിയത്. പള്ളിക്കുന്ന് ഹയർ സെക്കന്‍ററി സ്കൂളിന് മുൻവശത്തുള്ള ദേശീയ പാതയിൽ വച്ചാണ് ഇവരെ പിടികൂടിയത്. 700 ഇടത്തരം പായ്ക്കറ്റുകൾക്കുള്ളിൽ 12,000 ചെറു പാക്കറ്റുകളിലായി സൂക്ഷിച്ച ചൈനി കൈനി, കൂൾ ലിപ് തുടങ്ങിയ പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കെഎം ഷംസുദ്ദീൻ, അബൂബക്കർ സിദിഖ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്‌പെക്ടര്‍ എസ് സനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചരക്ക് വാഹനത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി - Tobacco
മംഗലാപുരത്ത് നിന്ന് ഉള്ളിച്ചാക്കുകളുമായി വന്ന പിക്കപ്പ് വാനില്‍ നിന്നാണ് പുകയില ഉത്‌പന്നങ്ങള്‍ പിടികൂടിയത്