കണ്ണൂർ : പള്ളിയാൻ മൂലയിൽ ഫുട്ബോൾ വിജയാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 3 പേർക്ക് വെട്ടേറ്റു. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്‍റണി എന്നിവർക്കാണ് ഇന്ന് പുലർച്ചെ 12.45ഓടെ വെട്ടേറ്റത്. അനുരാഗിന്‍റെ നില ഗുരുതരമാണ്.
പള്ളിയാൻമൂലയില്‍ സ്ഥാപിച്ച ബിഗ്‌സ്‌ക്രീനിൽ കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആരാധകർ. കളി കഴിഞ്ഞ ശേഷം ഫ്രാൻസിൻ്റെയും അർജൻ്റീനയുടെയും ആരാധകർ തമ്മിലുണ്ടായ ജയപരാജയങ്ങളെച്ചൊല്ലിയുള്ള തർക്കം അക്രമത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിൽ 6 പേരെ കസ്റ്റഡിയിൽ എടുത്തു. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.