ETV Bharat / state

സ്വർണക്കടത്ത്‌; കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന്‌ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു - three-customs-officers-were-dismissed

ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി

സ്വർണക്കടത്ത്‌  മൂന്ന്‌ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു  കണ്ണൂർ വിമാനത്താവളം  gold-smuggling  three-customs-officers-were-dismissed  customs-officers-were-dismissed
സ്വർണക്കടത്ത്‌; കണ്ണൂർ വിമാനത്താവളത്തിലെ മൂന്ന്‌ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
author img

By

Published : Jul 23, 2021, 10:29 AM IST

Updated : Jul 23, 2021, 10:41 AM IST

കണ്ണൂർ : വിമാനത്താവളം വഴി സ്വർണം കടത്താൻ സഹായിച്ച മൂന്നു ഉദ്യോഗസ്ഥരെ പിരിച്ചു. ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സാകേന്ദ്ര പസ്വാൻ, കൃഷൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി. 2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോഗ്രാം സ്വർണവുമായി മൂന്ന്‌ കാരിയർമാർ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍റ്‌സിന്‍റെ പിടിയിലായ കേസ് അടിസ്ഥാനമാക്കിയാണു നടപടി.

കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പ്രിവന്‍റീവ്‌ വിഭാഗം ഇൻസ്പെക്ടറായിരുന്ന രാഹുൽ പണ്ഡിറ്റിന്‍റെ നിർദേശാനുസരണം ഇവർ പ്രവർത്തിച്ചതായും പിടിയിലായ 4.5 കിലോഗ്രാം അടക്കം 11 കിലോഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ കള്ളക്കടത്തു സംഘത്തെ സഹായിച്ചതായും ഡിആർഐ കണ്ടെത്തിയിരുന്നു. ഡിആർഐ അറസ്റ്റ് ചെയ്ത രാഹുൽ പണ്ഡിറ്റിനെ നേരത്തേ തന്നെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.

also read:സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

Last Updated : Jul 23, 2021, 10:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.