ETV Bharat / state

വാഹനത്തട്ടിപ്പ് കേസ്; തൊപ്പി റഫീഖിനെ പൊലീസ് ചോദ്യം ചെയ്‌തു - kannur fraund case

കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ ഉൾപ്പെടെ പ്രതിയാണ് തൊപ്പി റഫീഖ്

വാഹനത്തട്ടിപ്പ് കേസ്  തൊപ്പി റഫീഖ്  പൊലീസ് ചോദ്യം ചെയ്‌തു  കണ്ണൂര്‍  thoppi rafeeq  vehicle fraud case  kannur fraund case  kannur news
വാഹനത്തട്ടിപ്പ് കേസ്; തൊപ്പി റഫീഖിനെ പൊലീസ് ചോദ്യം ചെയ്‌തു
author img

By

Published : Mar 11, 2020, 11:37 PM IST

കണ്ണൂര്‍: പയ്യാവൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഭവത്തിൽ കാർ വാടകക്കെടുത്ത് മറിച്ചു വിൽക്കുന്ന കുപ്രസിദ്ധ കുറ്റവാളി തൊപ്പി റഫീഖിനെ പൊലീസ് ചോദ്യം ചെയ്തു . കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ ഉൾപ്പെടെ പ്രതിയാണ് തൊപ്പി റഫീഖ്. റിമാൻഡിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങിയാണ് ചോദ്യം ചെയ്‌തത്.

വാഹനത്തട്ടിപ്പ് കേസ്; തൊപ്പി റഫീഖിനെ പൊലീസ് ചോദ്യം ചെയ്‌തു

പയ്യാവൂർ സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പയ്യാവൂരിലെ വയൽപാത്ത് ഹൗസിൽ കെ.ജംഷീർ ആണ് തൊപ്പി റഫീഖ് തന്‍റെ കാർ തട്ടിയെടുത്തതായി കാണിച്ച് തളിപ്പറമ്പ് കോടതിയിൽ ഹര്‍ജി നൽകിയത്. തുടർന്ന് കോടതി കേസെടുക്കാൻ കുടിയാന്മല പൊലീസിന് നിർദേശം നൽകി. എന്നാൽ സംഭവസ്ഥലം ശ്രീകണ്‌ഠപുരം സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട നിടിയേങ്ങയായതിനാൽ കേസ് കൈമാറി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ റെന്‍റ് എ കാർ തട്ടിയെടുത്തുവെന്ന കേസിൽ നാലാം പ്രതിയാണ് റഫീഖ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.