പത്തനംതിട്ട: ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ തിരുവല്ലയില്‍ നടത്തിയ പ്രകടനതിനിടെ പ്രവര്‍ത്തകര്‍ തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു.
Also Read: ധീരജ് വധം : യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി
ചൊവ്വാഴ്ച രാവിലെ കുറ്റപ്പുഴ മാര്‍ത്തോമ്മ കോളജില്‍ നിന്നും ആരംഭിച്ച പ്രകടനമാണ് അക്രമാസക്തമായത്. പ്രവര്‍ത്തകര്‍ ബ്ലോക്ക് കമ്മിറ്റി ഓഫിസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഓഫിസിന്‍റെ താഴ് തകര്‍ത്ത് അകത്തു കടന്ന പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലെ മേശയും കസേരകളും കൊടി തോരണങ്ങളും നശിപ്പിച്ചു. പൊലീസെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്.