കണ്ണൂർ: സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ നടക്കുന്ന ലോക്ക് ഡൗണിൻ്റെ ഭാഗമായി തലശ്ശേരി സബ് ഡിവിഷനിലെ ആറ് പൊലീസ് സ്‌റ്റേഷൻ പരിധിയിലും വാഹന പരിശോധന ഉണ്ടാകുമെന്നും അനാവിശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും എസിപി വി. സുരേഷ് പറഞ്ഞു. വാർഡ് തലത്തിലെ കണ്ടെമെൻ്റ് ഏരിയകളിൽ ഹോം ഡെലിവറി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായാല്‍ ചെറിയ ഇളവുകള്‍ പോലും ഇല്ലാതാകും. എല്ലാ സ്‌റ്റേഷന്‍ പരിധികളിലും കര്‍ശന പൊലീസ് പരിശോധനയുണ്ടാകും. അനാവശ്യമായ നഗരത്തിലേക്കു വരുന്ന വാഹനങ്ങള്‍ പിടിച്ചിടുകയും കേസെടുക്കുകയും ചെയ്യും. വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ ഡെലിവറി ബോയിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്.
അനാവശ്യമായി ആരും പുറത്തിറങ്ങേണ്ട. ഇതിനായി മാര്‍ക്കറ്റിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണു എല്ലാ നടപ്പിലാക്കുന്നത്. നേരത്തെ മിനി ലോക്ക് ഡൗണും ആക്കിയിട്ടും വ്യാപനം കൂടി വരുന്ന സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.