ETV Bharat / state

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു - കൊവിഡ്

കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 22 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്

There is a decline in the number of mosquitoes in the district  കൊവിഡ്  കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു
കൊവിഡ്
author img

By

Published : Apr 11, 2020, 5:39 PM IST

കണ്ണൂർ: ജില്ലയില്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7881 ആയി കുറഞ്ഞു. ഇവരില്‍ 100 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും ജില്ലാ ആശുപത്രിയില്‍ 11 പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 22 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 1055 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 896 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 824 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 66 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.