ETV Bharat / state

പോക്‌സോ കേസ് പ്രതി തെക്കേമുറിയിൽ തോമസിന് അഞ്ച് വര്‍ഷം തടവ് - posco case news

2016 മാര്‍ച്ചില്‍ പെയിന്‍റിങ് ജോലിചെയ്യുന്ന വീട്ടില്‍ വെച്ച് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് അതിവേഗ സ്‌പെഷൽ കോടതിയുടെ വിധി

പോക്‌സോ കേസ് വാര്‍ത്ത  മാനഭംഗപ്പെടുത്തി വാര്‍ത്ത  posco case news  raped news
പോക്‌സോ
author img

By

Published : Dec 5, 2020, 9:11 PM IST

കണ്ണൂര്‍: ഒമ്പത് വയസുകാരിയെ വീട്ടിൽവച്ച് മാനഭംഗപ്പെടുത്തിയ മധ്യവയസ്‌കന് തടവും പിഴയും. പോക്‌സോ കേസ് പ്രതി ഏരുവേശി കൂട്ടക്കളത്തെ തെക്കേമുറിയിൽ തോമസിന് എതിരെ തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. പ്രതിക്കെതിരെ അഞ്ച് വര്‍ഷത്തെ തടവും 20,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നഷ്‌ടപരിഹാര തുക അടച്ചില്ലെങ്കിൽ മൂന്ന്‌ വർഷം കൂടി തടവ് അനുഭവിക്കണം.

2016 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് ബന്ധു വീട്ടിലെത്തിയതായിരുന്നു കുട്ടി. അവിടെ പെയിന്‍റിങ് ജോലി ചെയ്യുകയായിരുന്ന തോമസ് വീടിന്‍റെ മുകൾ നിലയിൽവച്ചാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.