കണ്ണൂർ: തലശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരം തുറന്ന് കവർച്ച. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ ഭാരവാഹികളാണ് ആദ്യം വിവരമറിഞ്ഞത്. ക്ഷേത്രത്തിലെ അരയാൽ തറക്ക് സമീപത്തെ രണ്ട് ഭണ്ഡാരങ്ങളിലെയും കിഴക്കേടം ശിവക്ഷേത്രത്തിലെ ഒരു ഭണ്ഡാരത്തിലെയും പണമാണ് പൂട്ട് തകർത്ത് മോഷ്‌ടിച്ചത്. സമീപം നാണയത്തുട്ടുകളും പൂട്ട് തകർക്കാൻ ഉപയോഗിച്ച കൊടുവാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 30,000 രൂപയോളം കവർച്ച നടന്നതായി കരുതുന്നു. തലശേരി സി.ഐ സനൽ കുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തലശേരി തിരുവങ്ങാട് ക്ഷേത്രത്തിൽ മോഷണം - തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം
ഭണ്ഡാരത്തിന് സമീപം പൂട്ട് തകർക്കാൻ ഉപയോഗിച്ച കൊടുവാളും നാണയത്തുട്ടുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
![തലശേരി തിരുവങ്ങാട് ക്ഷേത്രത്തിൽ മോഷണം thiruvangad temple തലശേരി തിരുവങ്ങാട് ക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം temple money theft](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7639516-thumbnail-3x2-kannur.jpg?imwidth=3840)