കണ്ണൂർ: തളിപ്പറമ്പ് ട്രാഫിക് പൊലീസും കയ്യം തടം മോഡൽ റെസിഡൻസ് സ്‌കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളും ചേർന്ന് ട്രാഫിക് ബോധവത്‌കരണം നടത്തി. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും കൂടിവരുന്ന ട്രാഫിക് നിയമ ലംഘനങ്ങളും യുവാക്കളുടെ അപകടമരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് പി സി കേഡറ്റുകള്‍ റോഡിൽ ഇറങ്ങി ബോധവത്‌കരണം നടത്തിയത്. ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും എത്തുന്ന വാഹന യാത്രികരെ അത് ഉപയോഗിക്കുന്നതിന്‍റെ ആവശ്യകത പറഞ്ഞു മനസിലാക്കാൻ വേണ്ടിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് ട്രാഫിക് എസ് ഐ കെവി മുരളി, ഡ്രിൽ ഇൻസ്ട്രക്ടർ രാധാകൃഷ്ണൻ, ബ്രിജിത, ഷെർളി എന്നിവർ നേതൃത്വം നൽകി.
എസ് പി സി സ്റ്റുഡന്‍റ്‌സിന്‍റെ നേതൃത്വത്തിൽ ട്രാഫിക് ബോധവത്‌കരണം നടത്തി - led by SPC Students
ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും എത്തുന്ന വാഹന യാത്രികരെ വിദ്യാര്‍ഥികളായ പൊലീസ് കേഡറ്റുകള്‍ ബോധവത്‌കരിച്ചു.