ETV Bharat / state

ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്‌കൂൾ പ്രവേശന കവാടത്തിലേക്ക് മാറ്റി സ്ഥാപിച്ചു

പ്രശസ്‌തനായ ശില്പി കുഞ്ഞിമംഗലം നാരായണൻ നിർമിച്ച പ്രതിമ അന്നത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് അനാച്ഛാദനം ചെയ്‌തത്.

author img

By

Published : Nov 12, 2020, 3:11 PM IST

Updated : Nov 12, 2020, 3:17 PM IST

രവീന്ദ്രനാഥ് ടാഗോറിന്‍റെ പൂർണകായ പ്രതിമ  ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്‌കൂൾ പ്രവേശന കവാടത്തിലേക്ക് മാറ്റി സ്ഥാപിച്ചു  തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഹയർ സെക്കഡറി സ്‌കൂൾ  കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ  The statue ravindranath tagore moved to the school entrance  ravindranath tagore moved to the school entrance  ravindranath tagore statue
രവീന്ദ്രനാഥ് ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്‌കൂൾ പ്രവേശന കവാടത്തിലേക്ക് മാറ്റി സ്ഥാപിച്ചു

കണ്ണൂർ: തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെ രവീന്ദ്രനാഥ് ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്‌കൂൾ പ്രവേശന കവാടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. 28 വർഷത്തോളം പഴക്കമുള്ള പ്രതിമ യാതൊരു കേടുപാടുകളുമില്ലാതെ കുപ്പം ഗലാസികളുടെ സഹായത്തോടെയാണ് മാറ്റി സ്ഥാപിച്ചത്. പ്രശസ്‌തനായ ശില്പി കുഞ്ഞിമംഗലം നാരായണൻ നിർമിച്ച പ്രതിമ അന്നത്തെ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് അനാച്ഛാദനം ചെയ്‌തത്.

ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്‌കൂൾ പ്രവേശന കവാടത്തിലേക്ക് മാറ്റി സ്ഥാപിച്ചു

രവീന്ദ്രനാഥ ടാഗോറിന്‍റെ ജന്മശതാബ്ദി വർഷത്തിൽ ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഗുരുകുല സമ്പ്രദായത്തിൽ ഒരു വിദ്യാലയം എന്ന ആശയം ഉടലെടുക്കുകയും തുടർന്ന് ഗുരുദേവ വിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്‍റെ പിറവിയിലേക്കു വഴി തെളിക്കുകയുമായിരുന്നു. 1966ൽ ആരംഭിച്ച ഈ വിദ്യാലയം 1974ൽ സംസ്ഥാന ഗവൺമെന്‍റ് ഏറ്റെടുത്തതു മുതൽ ടാഗോർ വിദ്യാനികേതൻ എന്നറിയപ്പെടുകയും ചെയ്‌തു. 1992ലാണ് പിടിഎയുടെ നേതൃത്വത്തിൽ ടാഗോറിന്‍റെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.

വർഷങ്ങൾക്കിപ്പുറം സ്‌കൂളിന് വികസനപരമായ മാറ്റങ്ങൾ വന്നതിനാലാണ് പ്രതിമ 28 വർഷത്തിന് ശേഷം യാതൊരു കെടുപാടുകളുമില്ലാതെ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ഹെഡ് മാസ്റ്റർ തോമസ് ഐസക്ക് പറഞ്ഞു. പ്രതിമ സ്ഥാപിച്ച ശില്പി നാരായണൻ കുഞ്ഞിമംഗലത്തിന്‍റെ മകൻ ചിത്രൻ കുഞ്ഞിമംഗലത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ആറ് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിൽ പ്രതിമ മാറ്റി സ്ഥാപിച്ചത്.

Last Updated : Nov 12, 2020, 3:17 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.