ETV Bharat / state

കണ്ണൂരിൽ കൊവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു - covid 19

ജില്ലയില്‍ നിന്നും 1739 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1464 എണ്ണത്തിന്‍റെ ഫലം ലഭ്യമായി.

കണ്ണൂർ വാർത്ത  kannur news  നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു  covid 19  കൊവിഡ്‌ വാർത്ത
കണ്ണൂരിൽ കൊവിഡ്‌ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു
author img

By

Published : Apr 17, 2020, 4:26 PM IST

കണ്ണൂർ: കൊവിഡ്‌ 19 ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5767 ആയി കുറഞ്ഞു. 127 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 59 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും, 18 പേര്‍ ജില്ലാ ആശുപത്രിയിലും 11 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 39 പേര്‍ കൊവിഡ് ചികിത്സ സെന്‍ററിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 1739 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1464 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. ഇതില്‍ 1348 എണ്ണം നെഗറ്റീവ് ആണ്. 275 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. 84 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 39 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.