കണ്ണൂർ: പഴയങ്ങാടി മാട്ടൂലില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി തെങ്ങിലിടിച്ച് തകര്‍ന്നു. രാത്രികാല പെട്രോളിങ് സംഘത്തെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ലോറി തെങ്ങിനിടിച്ചത്. സംഭവത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്ക് പറ്റിയതായും സൂചനയുണ്ട്.
ഇടിയുടെ ആഘതത്തില്‍ ടിപ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മാട്ടൂല്‍, പുതിയങ്ങാടി, ചൂട്ടാട് എന്നീ മേഖലകളില്‍ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് വ്യാപകമായി മണല്‍കടത്ത് രൂക്ഷമാവുകയാണ്.