കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കേരള ഘടകം. പാര്‍ട്ടി തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും നേതൃത്വം നോക്കുകുത്തിയാകുന്നു. സംഭവിച്ച വീഴ്‌ചകള്‍ പഠിച്ച് ഇത് തിരുത്താന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നും സംഘടന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന സമരം വിജയം കണ്ടെങ്കിലും അതില്‍ പാര്‍ട്ടിയുടെ പങ്കിനെകുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്‌ച സംഭവിച്ചതായും കേരള ഘടകം അഭിപ്രായപ്പെട്ടു. വര്‍ഗ-ബഹുജന സംഘടനകളുടെ ശക്‌തി വര്‍ധിപ്പിക്കാനും കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായില്ലെന്ന വിമര്‍ശനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. സംഘടന പ്രവര്‍ത്തനം വാർത്ത സമ്മേളനങ്ങളിലും, പ്രസ്‌താവനകളിലും മാത്രമായി ഒതുങ്ങിയെന്നും, എല്ലാ മേഖലയിലും മെമ്പര്‍ഷിപ്പ് വിതരണത്തില്‍ കുറവുണ്ടായെന്നും ബാലഗോപാല്‍ ചര്‍ച്ചയില്‍ വ്യക്‌തമാക്കി.
Also read: 'കെവി തോമസിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസിന്‍റെ നാശമായിരിക്കും': എകെ ബാലന്‍