കണ്ണൂർ: ഏത് കൊള്ളക്കും കാവൽ നിൽക്കുന്ന വ്യക്തിയായി മുഖ്യമന്ത്രിയും കൊള്ളക്കാർക്ക് തണലായി എൽഡിഎഫ് സർക്കാരും മാറിയെന്ന് കെ. സുധാകരൻ എംപി. നാടിൻ്റേയും ജനങ്ങളുടേയും ഫണ്ട് കൊള്ളയടിക്കുന്ന ഭരണമായി ഇത്. മന്ത്രിയുടെ ബന്ധുവാണ് പാവപ്പെട്ട വ്യക്തിയുടെ പെൻഷൻ തുക തട്ടിയെടുത്തത്. ഘടക കക്ഷികൾ പോലും അറിയാതെ മുഖ്യമന്ത്രിയുടെ സന്തത സഹചാരികൾ മാത്രം അറിയുന്ന കരാറും അതിലൂടെ വൻ വെട്ടിപ്പുമാണ് നടക്കുന്നത്.
അടിമുടി കൊള്ള നടത്തുന്ന സർക്കാരിന് ഈ പെൻഷൻ തട്ടിപ്പൊന്നും ഒരു വിഷയമല്ലെന്നും അന്വേഷണം പ്രതീക്ഷിക്കേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പ്രവർത്തിപ്പിക്കുന്ന റോബോട്ടുകളായി മന്ത്രിമാർ മാറിയിരിക്കുന്നു. സിപിഐ പോലും ഗതികെട്ട രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിക്കുന്നത് ദുഖകരമാണ്. എക്സൈസ് ഡ്രൈവർ സുനിലിൻ്റെ മരണത്തിൽ ഡോക്ടർമാർ അശ്രദ്ധ കാണിച്ചോയെന്ന് അന്വേഷിക്കണമെന്നും കെ സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.