ETV Bharat / state

തളിപ്പറമ്പിൽ അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ നടപടി - കൈപ്പറ്റിയവർക്കെതിരെ

ലോക്ക് ഡൗൺ കാലത്ത് അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ കർശന നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്

കണ്ണൂർ  kannur  thalipparamp  lock down  Ration card  benefits  undeservedly  കണ്ണൂർ  അനർഹമായി  കൈപ്പറ്റിയവർക്കെതിരെ  റേഷൻ ആനുകൂല്യങ്ങൾ
തളിപ്പറമ്പിൽ അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ നടപടി
author img

By

Published : Jul 10, 2020, 1:34 AM IST

കണ്ണൂർ: തളിപ്പറമ്പിൽ ലോക്ക് ഡൗൺ കാലത്ത് അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ കർശന നടപടിയുമായി സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്‍റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ ടി ആർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. വ്യാജ സത്യവാങ്മൂലം നൽകി ഉണ്ടാക്കിയ മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവർക്കെതിരെയാണ് നടപടിയെടുന്നത്.

തളിപ്പറമ്പിൽ അനർഹമായി റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ നടപടി

മുൻഗണന റേഷൻ കാർഡുകൾ ഉപയോഗിച്ച് ലോക് ഡൗൺ കാലത്ത് ചിലർ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ ആനുകൂല്യങ്ങൾ അനർഹമായി കൈപ്പറ്റിയവരുടെ റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും കൈപ്പറ്റിയ സാധനങ്ങളുടെ വില പിഴയോടുകൂടി ഈടാക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പിൽ 60,000 രൂപ വരെ പിഴ അടക്കേണ്ടി വരുന്ന കാർഡുടമകളുണ്ട്. ലോക്ക് ഡൗൺ കാലത്ത് നിർധനർക്ക് നൽകുന്ന കിറ്റുകൾ കൈപ്പറ്റിയവരിൽ ചിലർ ഇരുനില വീടുകളും വാഹനങ്ങളും ഉള്ളവരാണെന്ന് അത് വിതരണം ചെയ്ത സന്നദ്ധപ്രവർത്തകർ തന്നെ അധികൃതരെ വിവരമറിയിച്ചിരുന്നു.

ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ച് നടപടി തുടങ്ങിയത്. നിലവിൽ 3,34,111 രൂപ ഇത്തരത്തിൽ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെക്കുന്നവർ അടിയന്തരമായി അവ സപ്ലൈ ഓഫീസിൽ ഹാജരാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആഗസ്ത് 15 വരെയാണ് കാർഡുകൾ മാറ്റാൻ സപ്ലൈ ഓഫീസ് സമയം അനുവദിച്ചിട്ടുള്ളത്. നേരിട്ട് കാർഡ് സമർപ്പിച്ച് പൊതു വിഭാഗത്തിലേക്ക് മാറ്റി വാങ്ങുന്നവരെ പിഴയൊടുക്കുന്നതിൽ നിന്നും ഒഴിവാക്കാനും ആലോചനയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.