കണ്ണൂർ: തലശ്ശേരി ജുഡീഡ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തലശ്ശേരി ടൗൺ പൊലീസ് സ്റ്റേഷനില്‍ മിന്നൽ പരിശോധന നടത്തി. ജി.ഡി.എൻട്രിയും വാറന്‍റ് പുസ്‌തകവുമുൾപ്പെടെ അദ്ദേഹം പരിശോധിച്ചു.
സംസ്ഥാനത്തു തന്നെ ഇതാദ്യമായാണ് ഒരു മജിസ്ട്രേറ്റ് പൊലീസ് സ്റ്റേഷനിൽ കയറി മിന്നൽ പരിശോധന നടത്തുന്നത്. മജിസ്ട്രേറ്റിന്റെ പരിശോധന നിയമവിരുദ്ധമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹർജികളിന്മേൽ പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടക്കാറുണ്ട്. എന്നാൽ മജിസ്ട്രേറ്റ് സ്വന്തം നിലയിൽ പൊലീസ് സ്റ്റേഷനിൽ പരിശോധന നടത്തുന്നത് ഇതാദ്യമാണെന്ന് നിയമവൃത്തങ്ങളും സൂചിപ്പിച്ചു.