ETV Bharat / state

തലശ്ശേരിയിൽ കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം - കണ്ണൂർ

തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം അനുവദിച്ചത്.

thalassery  thalassery child attack case  Accused get bail  പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം  കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം  തലശ്ശേരി  കണ്ണൂർ  kannur latest news
തലശ്ശേരിയിൽ കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം
author img

By

Published : Nov 19, 2022, 2:52 PM IST

Updated : Nov 19, 2022, 6:28 PM IST

കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരിനിന്ന കുട്ടിയെ ചവിട്ടിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം.

മുൻപ് രണ്ട് തവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതി ഷിഹാദിനെതിരെ നരഹത്യാശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയാണെന്ന പരിഗണനപോലും നൽകാതെയാണ് പ്രതി മർദിച്ചതെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

നവംബർ മൂന്നിന് വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. തലശ്ശേരി മണവാട്ടി ജങ്ഷനിൽ കാറിൽ ചാരി നിന്നതിനാണ് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരനെ പ്രതി ക്രൂരമായി മർദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ ഷിഹാദിനെ ആദ്യം വിട്ടയച്ചതിൽ പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

Read more: കാറില്‍ ചാരിനിന്ന കുട്ടിക്ക് ചവിട്ടേറ്റ സംഭവം; പ്രതിയുടെ റിമാൻഡ് റിപ്പോർട്ട്‌ പുറത്ത്

Last Updated : Nov 19, 2022, 6:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.