ETV Bharat / state

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

2014 സെപ്റ്റംബർ ആറിനായിരുന്നു മോഷണം നടന്നത്. സംഭവത്തിന് ശേഷം നടന്ന അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു

Crime news updates  latest kannur news updates  കണ്ണൂർ വാർത്തകൾ  ക്രൈം വാർത്തകൾ
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ
author img

By

Published : Nov 29, 2019, 2:46 PM IST

കണ്ണൂർ: തളിപ്പറമ്പ് കണികുന്ന് സോമേശ്വരി ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പതിനയ്യായിരം രൂപയും മൊബൈൽ ഫോണും കവർച്ച നടത്തിയ പ്രതി പിടിൽ. തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം സ്വദേശി ഫക്രുദീൻ (46) ആണ് പിടിയിലായത്.

2014 സെപ്റ്റംബർ ആറിനായിരുന്നു മോഷണം നടന്നത്. സംഭവത്തിന് ശേഷം നടന്ന അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു കേസിൽ കഴിഞ്ഞ ദിവസം റാന്നി പൊലീസിന്‍റെ പിടിയിലായ ഇയാളുടെ വിശദാംശങ്ങളും വിരലടയാളവും പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടാനായത്.

പ്രതിയെ കണികുന്ന് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേരളത്തിലാകെ 17 ഓളം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഫക്രുദീൻ. പത്തു കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Intro:തളിപ്പറമ്പ് കണികുന്ന് സോമേശ്വരി ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പതിനഞ്ചായിരം രൂപയും മൊബൈൽ ഫോണും കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിലായി. തൃശ്ശൂർ ചാവക്കാട് പുത്തൻ കടപ്പുറം സ്വദേശി ഫക്രുദീൻ (46) ആണ് പിടിയിലായത്.Body: 2014 സെപ്റ്റംബർ ആറിനായിരുന്നു മോഷണം നടന്നത്. സംഭവത്തിനു ശേഷം നടന്ന അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചതായിരുന്നു. കഴിഞ്ഞ ദിവസം റാന്നി പോലീസ് കസ്റ്റഡിയിൽ അറസ്റ്റിലായ ഇയാളുടെ വിശദാംശങ്ങളും വിരലടയാളവും തളിപ്പറമ്പ് എസ് ഐ കെ.പി ഷൈൻ പരിശോധിച്ചപ്പോഴാണ് ഒന്നാണെന്ന് മനസിലായത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കണികുന്ന് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേരളത്തിലാകെ 17 ഓളം കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഫക്രുദീൻ. പത്തു കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. Conclusion:No
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.