ETV Bharat / state

ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍ - ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍

ശൂരനാട്ട് നടന്ന ഒരു ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരിമല നട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്.

Temple robber arrested  ചെറുകുന്നം തിരങ്കാലയില്‍ സുനില്‍  തിരങ്കാലയില്‍ സുനില്‍ അറസ്റ്റില്‍  ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍  Temple robber news
ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍
author img

By

Published : Oct 21, 2020, 9:02 PM IST

കൊല്ലം: ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍. അടൂര്‍ പള്ളിക്കല്‍ ചെറുകുന്നം തിരങ്കാലയില്‍ സുനില്‍ (27) നെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശൂരനാട്ട് നടന്ന ഒരു ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരിമല നട ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്.

അന്ന് പ്രതിയുടെ ചിത്രം ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ വിരലടയാളത്തിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബൈക്കില്‍ ഒറ്റക്ക് നടന്ന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. പകല്‍ ദര്‍ശനത്തിന്റെ മറവില്‍ ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കും. രാത്രി ഒറ്റക്ക് ബൈക്കില്‍ എത്തി മോഷണംനടത്തും. നിരവധി കേസുകള്‍ ഇയാളുടെ പേരിലുള്ളതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.