കണ്ണൂർ: ജില്ലയിൽ വീണ്ടും ടാങ്കർ ലോറി അപകടം. ദേശീയ പാതയിൽ പുതിയ തെരുവിലാണ് നിയന്ത്രണം വിട്ട് ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാതക ചോർച്ച ഇല്ലാത്തതതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്ക് ഇല്ലെന്ന് വളപട്ടണം പൊലീസ് അറിയിച്ചു. അതേസമയം ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശേരി ഹോട്ടൽ പൂർണമായും തകർന്നു.
കൂടുതൽ വായനയ്‌ക്ക്: കണ്ണൂര്‍ മേലെ ചൊവ്വയില്‍ ടാങ്കർ ലോറി അപകടം ; വാതക ചോർച്ച ഇല്ല
ഈ മാസം തുടർച്ചയായ മൂന്നാം തവണയാണ് ഇത്തരത്തിൽ ജില്ലയിൽ ടാങ്കർ മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നകത്. കഴിഞ്ഞ ദിവസം കണ്ണൂരിലെ മേലെ ചൊവ്വയിലാണ് അപകടമുണ്ടായത്. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവം നടന്നതിന് പത്തു ദിവസം മുമ്പും ചാലയിൽ ടാങ്കർ ലോറി അപകടം സംഭവിച്ചിരുന്നു.