കണ്ണൂര്‍: തളിപ്പറമ്പിൽ പുതിയ ട്രാഫിക് പരിഷ്കാരണങ്ങളുമായി പൊലീസ്. തിങ്കളാഴ്ച മുതൽ തുടങ്ങുന്ന ട്രാഫിക് പരിഷ്ക്കരണങ്ങളിൽ വ്യാപാരികളുടെ പങ്കും ഏറെ മാതൃകാപരമാണ്. ആദ്യഘട്ടമെന്ന് തരത്തില്‍ മെയിൻ റോഡിലെ വാഹന പാർക്കിങ്ങിലാണ് മാറ്റം വരുത്തുക.
വ്യാപാരികളുടെ വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യാതെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ട്രാക്കുകൾ തയാറാക്കുകയും ചെയ്യും. ബൈക്കുകൾക്കും കാറുകൾക്കും വേറെ പാർക്കിങ് സ്ഥലം നൽകും. വ്യാപാര സ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്ക് അല്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെ കണ്ടെത്തി അറിയിക്കാനുള്ള സൗകര്യം വ്യാപാരികള്‍ക്ക് പൊലീസ് നല്‍കും.
പാർക്കിങ്ങുമായി ബന്ധപ്പെട്ട പരാതികളുമായി വ്യാപാരികളും ജനങ്ങളും പൊലീസിന് മുന്നില്‍ വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ കൃത്യമായ പരിഹാരം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് പൊലീസിന്‍റെ ഇടപെടലിലൂടെ കുറച്ചൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമാക്കാൻ സാധിച്ചിട്ടില്ല. അതിനൊരു പരിഹാരമെന്ന തരത്തിലാണ് വ്യാപാരികളും പൊലീസും യോഗം ചേർന്ന് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ പോകുന്നത്. പരിഷ്കരണം നടപ്പിലാക്കുന്നതോ മെയിൻ റോഡിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റുമെന്നാണ് പ്രതീക്ഷ.