ETV Bharat / state

തളിപ്പറമ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല - kannur news

ആകെയുള്ള എട്ട് ജീവനക്കാരിൽ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ജോലി ചെയ്യാനുള്ളത്.

Taliparamba village office is understaffed  തളിപ്പറമ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല  കണ്ണീർ  kannur news  thaliparamba
തളിപ്പറമ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല
author img

By

Published : Jan 21, 2021, 4:15 AM IST

Updated : Jan 21, 2021, 5:38 AM IST

കണ്ണൂർ: തളിപ്പറമ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പൊതുജനങ്ങളെ ബാധിക്കുന്നു. ദിനംപ്രതി നടക്കേണ്ട പ്രവർത്തി പോലും പലതും കാര്യക്ഷമമായി നടക്കുന്നില്ല. ആകെയുള്ള എട്ട് ജീവനക്കാരിൽ മൂന്ന് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ ജോലി ചെയ്യാനുള്ളത്. ജീവനക്കാരില്ലാത്ത ഒഴിഞ്ഞ കസേരകളാണ് നാട്ടുകാരെ സ്വീകരിക്കുന്നത്.

തളിപ്പറമ്പ് വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല

പക്ഷെ തെരഞ്ഞെടുപ്പുമായും ഹൈവേ സ്ഥലമെടുപ്പുമായും ബന്ധപ്പെട്ട് നാല് ജീവനക്കാരെ മാറ്റിയതുമാണ് വില്ലേജ് ഓഫീസിലെ പ്രവർത്തനങ്ങൾക്ക് താറുമാറാകാൻ പ്രധാന കാരണമെന്ന് ജീവനക്കാർ പറയുന്നു. ഒരാൾ പ്രൊമോഷൻ ആയിട്ട് പോകുക കൂടി ചെയ്തതോടെ മറ്റു ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയായി. പ്രൊമോഷൻ ആളുടെ തസ്തികയിലേക്ക് പുതിയ നിയമനം നടത്തിയെങ്കിലും ജീവനക്കാരന ഇതുവരെയായി ജോലിക്കെത്തിയിട്ടില്ല.

മാർച്ച്‌ മാസത്തിനു മുൻപ് പിരിച്ചെടുക്കേണ്ട ലക്ഷ്വറി ടാക്സ്, കെട്ടിട നികുതി, റവന്യൂ റിക്കവറി തുടങ്ങിയ ജോലികൾ എങ്ങനെ തീർക്കുമെന്നറിയാത്ത സ്ഥിതിയിലാണിവർ. പൊതുജനങളുടെ ദിനംപ്രതിയുള്ള ആവശ്യങ്ങൾ പോലും കാര്യക്ഷമായി നിറവേറ്റാൻ കഴിയാത്ത സ്ഥിതിയാണെന്ന് വില്ലേജ് ഓഫീസർ കെ അബ്ദുൽ റഹ്മാൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിലേക്ക് മാറ്റിയ ജീവനക്കാർ എപ്പോൾ ഡ്യൂട്ടിയിലേക്ക് തിരികെ ലഭിക്കുക എന്നതും അറിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Last Updated : Jan 21, 2021, 5:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.