കണ്ണൂർ: കേരളത്തിലെ ജനങ്ങൾക്ക് കിട്ടുന്ന കേന്ദ്ര ആനുകൂല്യങ്ങൾ പോലും വാങ്ങിച്ചുകൊടുക്കാൻ അസഹിഷ്‌ണുത കാണിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി എപി ഗംഗാധരൻ. കേന്ദ്ര സർക്കാരിന്‍റെ ഒരു പദ്ധതി പോലും പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങളിൽ എത്താൻ സിപിഎം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിൽ മുൻപ് എങ്ങുമില്ലാത്ത അനുകൂല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ത്രിപുരയിൽ പോലും ഭരണമാറ്റം ഉണ്ടാക്കി. അതിനേക്കാളും 10 മടങ്ങ് സംഘടന ശക്തിയുള്ള കേരളത്തിൽ ഈ സാഹചര്യത്തിൽ ഭരണം പിടിക്കാനുതകുന്ന വിജയം ബിജെപിക്ക് ഉണ്ടാകും. തളിപ്പറമ്പ് മണ്ഡലത്തിലെ ഒന്നാം ഘട്ട പ്രചാരണത്തിലാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14000ൽ അധികം വോട്ടുകൾ ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു.