ETV Bharat / state

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും

കീഴാറ്റൂരിലെ വയൽക്കിളി സമര നായകനായാണ് സുരേഷ് കീഴാറ്റൂർ ശ്രദ്ധേ നേടിയത്.

സുരേഷ് കീഴാറ്റൂർ
author img

By

Published : Mar 16, 2019, 10:32 AM IST

തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസ് വിരുദ്ധ സമര നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂര്‍ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. 'പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയർത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. പരിസ്ഥിതിപ്രവർത്തകരുടെ ശബ്ദമായാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ജയ പരാജയങ്ങള്‍ പ്രശ്നമല്ല, വയൽക്കിളികളുടെ പോരാട്ടമാണിത്. പ്രളയാനന്തരകേരളത്തിൽ ഇടത്-വലത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കോർപ്പറേറ്റുകളുടെ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സിപിഎമ്മിന്‍റെ തട്ടകമായ കണ്ണൂരിലാണ് മുൻ പാർട്ടി പ്രവർത്തകനായ സുരേഷ് മത്സരത്തിനിറങ്ങുന്നതെന്നതും നിർണായകമാണ്. ദേശീയപാതക്കായി കീഴാറ്റൂരിൽ വയൽ നികത്താനുള്ള നീക്കത്തിനെതിരേ സമരത്തിനിറങ്ങിയാണ് സിപിഎമ്മുമായി സുരേഷ് അകലാൻ കാരണമായത്. വയൽക്കിളികളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുരേഷ് കീഴാറ്റൂരായിരുന്നു.

Intro:Body:

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ മത്സരിക്കും

5-6 minutes

തളിപ്പറമ്പ്: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്നു മത്സരിക്കും. പരിസ്ഥിതിപ്രവർത്തകരുടെ ശബ്ദമായാണ് മത്സരിക്കുക. ’പാരിസ്ഥിതികകേരളത്തിന് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയർത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരിസ്ഥിതിക്കാര്യം ചർച്ച ചെയ്യണം. തിരഞ്ഞെടുപ്പുവിജയം പ്രശ്നമല്ല. വയൽക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗം കൂടിയാണിത്. പ്രളയാനന്തരകേരളത്തിൽ ഇടത്-വലത് രാഷ്ട്രീയം കോർപ്പറേറ്റുകളുടെ അജൻഡയാണ് നടപ്പിലാക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലാണ് സുരേഷിന്റെ തട്ടകം. പാർട്ടിപ്രവർത്തകനായി വളർന്ന അദ്ദേഹം ദേശീയപാതയ്ക്കായി കീഴാറ്റൂരിൽ വയൽ നികത്താനുള്ള നീക്കത്തിനെതിരേ സമരത്തിനിറങ്ങിയാണ് സി.പി.എമ്മുമായി അകന്നത്. വയൽക്കിളിസമരത്തിന്റെ ഭാഗമായി കീഴാറ്റൂരിൽ നിരാഹാരസമരം നടത്തി ശ്രദ്ധേയനായി. വയൽക്കിളികളുടെ നേതൃത്വത്തിൽ നടന്ന മറ്റു സമരങ്ങൾക്ക് ചുക്കാൻ പിടിച്ചതും സുരേഷ് കീഴാറ്റൂരായിരുന്നു.

content highlights: vayalkili leader suresh keezhattoor may contest in loksabha election

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.