ETV Bharat / state

സുരേഷ് കീഴാറ്റൂരിന്‍റെ വീടിനു നേരെ ആക്രമണം - സുരേഷ് കീഴാറ്റൂരിന്‍റെ വീടിനു നേരെ ആക്രമണം

ആക്രമണം നടന്നത് കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന് സുരേഷിന്‍റെ ആരോപണത്തിന് പിന്നാലെ

സുരേഷ് കീഴാറ്റൂരിന്‍റെ വീടിനു നേരെ ആക്രമണം
author img

By

Published : Apr 24, 2019, 10:45 AM IST

Updated : Apr 24, 2019, 10:51 AM IST

കണ്ണൂരിൽ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീടിന് നേരെ ആക്രമണം. കീഴാറ്റൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് സുരേഷ് കീഴാറ്റൂർ ആരോപിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം

കണ്ണൂർ കീഴാറ്റൂരിലെ 102-ാം നമ്പർ ബൂത്തിൽ 60 കള്ളവോട്ട് പോൾ ചെയ്തിട്ടുണ്ടെന്ന് ഫേസ് ബുക്കിലൂടെ സുരേഷ് ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളിൽ കള്ളവോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞിട്ടുണ്ടെന്നും സുരേഷ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രാത്രിയിൽ ആക്രമണം ഉണ്ടായത്. താൻ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ സഖാക്കൾ കൂട്ടത്തോടെ വീട് വളഞ്ഞെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു

Intro:Body:

Share to TwitterTwitterShare to More

More

Kerala News Latest News News

വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം

By : 5 mins ago comments

കണ്ണൂരിൽ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ജനൽച്ചില്ലുകൾ തകർന്നു. കീഴാറ്റൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് സുരേഷ് കീഴാറ്റൂർ ആരോപിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കണ്ണൂർ കീഴാറ്റൂരിലെ 102-ാം നമ്പർ ബൂത്തിൽ 60 കള്ളവോട്ട് പോൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയിലെ ദൃശ്യങ്ങളിൽ കള്ളവോട്ട് വ്യക്തമാണെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

കള്ളവോട്ടാണെന്ന് ആരോപിക്കുന്ന ഒരു വീഡിയോയും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതു പോലെ 60 കള്ളവോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങൾ കൈയിലുണ്ടെന്നായിരുന്നു വാദം. ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. കള്ളവോട്ട് വാർത്ത പുറത്തുവിട്ടതിനാൽ സഖാക്കൾ കൂട്ടത്തോടെ വീട് വളഞ്ഞെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു.

Conclusion:
Last Updated : Apr 24, 2019, 10:51 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.