കണ്ണൂർ: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ എംപി. വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ടതും കൊലപ്പെടുത്തിയതും സിപിഎം ക്രിമിനലുകളാണെന്ന് സുധാകരൻ പറഞ്ഞു. കൊലയുടെ മറവിൽ വ്യാപകമായി കോൺഗ്രസ് ഓഫിസുകൾ തകർക്കാൻ സിപിഎം നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഒരു ലോക്കൽ കമ്മിറ്റിയിൽ ഒരു കോൺഗ്രസ് ഓഫിസ് തകർക്കാനായിരുന്നു നിർദേശം. എന്നാൽ അത്രയൊന്നും സംഭവിച്ചിട്ടില്ല.
സിപിഎം അണികൾക്ക് മടുത്തിരിക്കുന്നു. സർക്കാരിനെ ന്യായീകരിക്കേണ്ട ബോധ്യം തങ്ങൾക്കില്ലെന്ന് സിപിഎം അണികൾ തിരിച്ചറിഞ്ഞതായും കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.