ETV Bharat / state

പാളയത്തിൽ പട; പ്രതിരോധം തീർത്ത് സുധാകരൻ

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങളിലുറച്ച് കെ സുധാകരന്‍. സുധാകരന്‍റെ വെല്ലുവിളിയില്‍ വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം. ഇലയ്ക്കും മുള്ളിനും ദോഷം ചെയ്യാതെ പ്രശ്നം ഒതുക്കി തീർക്കും എന്ന് കണ്ടറിയാം.

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ  കെ സുധാകരൻ  കെ സുധാകരന്‍റെ വിവാധ പരാമർശം  k Sudakaran  രമേശ് ടെന്നിത്തല  ramesh Chennitha  കോൺഗ്രസ്  കോൺഗ്രസ് നേതൃത്വം  sudhakaran against pinarayi vijayan
പാളയത്തിൽ പട; പ്രതിരോധം തീർത്ത് സുധാകരൻ
author img

By

Published : Feb 5, 2021, 10:19 AM IST

Updated : Feb 5, 2021, 10:30 AM IST

കണ്ണൂർ: 'സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്ന ബോർഡ് ഉയർന്നതിന് പിന്നാലെ കെ സുധാകരനെ ചൊല്ലി തന്നെ കോൺഗ്രസിൽ കലാപം. 'എല്ലാം നഷ്ടപ്പെട്ട'വൻ്റെ മാനസിക അവസ്ഥയിൽ നിന്ന് സുധാകരൻ നടത്തിയ ചില പ്രസ്താവനകള്‍ കൂരമ്പുകളായി.

മുഖ്യമന്ത്രിക്കെതിരായ സുധാകരൻ എംപിയുടെ തലശ്ശേരി പ്രസംഗത്തിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്തിരിക്കുന്നത് വലിയ തലവേദനയാണ്. ഷാനിമോൾ തൊട്ട് ചെന്നിത്തല വഴി കേരള ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ വരെ കടുത്ത ഭാഷയിലാണ് സുധാകരൻ വിമർശിച്ചത്. നേതാക്കളിൽ നിന്ന് കൂട്ട ആക്രമണം നേരിടുന്ന അവസ്ഥയിൽ പാർട്ടിയിലെ തൻ്റെ സ്ഥാനമാനങ്ങൾ രാജിവെക്കുമെന്ന സൂചനയാണ് സുധാകരനോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ തങ്ങുന്ന കണ്ണൂർ എംപി ഇന്ന് കൂടുതൽ വിശദീകരണങ്ങളുമായി രംഗത്ത് വന്നേക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ ഒരു തുരുപ്പുപിടി കിട്ടിയത് കണ്ണൂർ കോർപ്പറേഷനിൽ മാത്രമാണ്. സ്ഥാനാർഥി നിർണ്ണയം തൊട്ട് വോട്ടെടുപ്പ് വരെ സുധാകരൻ നടത്തിയ ഒറ്റയാൻ നീക്കങ്ങളാണ് വിജയം കണ്ടത്. ഡിസിസി പ്രസിഡന്‍റിനെയടക്കം നിഷ്പ്രഭമാക്കി ലീഗിലെ പ്രബല വിഭാഗത്തോടൊപ്പം ചേർന്നായിരുന്നു ആ നീക്കങ്ങൾ. അതെല്ലാം വിജയം കണ്ടതോടെ സുധാകരൻ നടത്തിയ പ്രസ്ഥാവന 'സ്വന്തം ബൂത്തെങ്കിലും നിലനിർത്താൻ നേതാക്കൾക്ക് കഴിയണം' എന്നായിരുന്നു. ഇത് സംസ്ഥാന തലത്തിൽ വലിയ മതിപ്പാണുണ്ടാക്കിയത്.

പിന്നാലെ ഛിന്നഭിന്നമായി കിടന്ന സംസ്ഥാന കോൺഗ്രസിനെ ഡൽഹിയിൽ എത്തിച്ച് ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി കൂട്ടിയിണക്കി. എല്ലാം ശുഭമെന്ന് കരുതിയിടത്താണ് ദിവസങ്ങൾക്കകം പ്രശ്നങ്ങൾ തലപൊക്കിയത്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരരംഗത്തിറക്കി പകരം 'തൽക്കാലം' കെ സുധാകരനെ ആ കസേരയിൽ ഇരുത്താനായിരുന്നു ഏകദേശ ധാരണ. പ്രസിഡന്‍റാകാൻ താൽപര്യമുണ്ടെന്നും സ്ഥാനം സ്ഥിരമായിരിക്കുമെന്നും കെ സുധാകരൻ തുറന്ന് പറഞ്ഞതോടെ വീണ്ടും 'ട്വിസ്റ്റ്' സംഭവിച്ചു. മുല്ലപ്പള്ളി മത്സര മോഹം ഉപേക്ഷിച്ചു. അത് സുധാകരന് വലിയ നിരാശയും തിരിച്ചടിയുമാണ് നൽകിയത്. കേരളത്തിൽ നിന്ന് തന്നെയുള്ള 'ഡൽഹി നേതാക്കൾ' ആണ് തനിക്ക് പാര പണിഞ്ഞത് എന്നാണ് സുധാകരൻ വിശ്വസിക്കുന്നത്.

ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂരിൽ എത്തിയത്. നഗരത്തിൽ വൈകീട്ട് നടന്ന സ്വീകരണത്തിൽ പങ്കെടുത്ത സുധാകരൻ നേരെ പോയത് തലശ്ശേരിക്ക്. സിപിഎം നേതാക്കളെ പേരെടുത്ത് എണ്ണിയെണ്ണി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപം വ്യക്തിഹത്യയായി മാറി. ഇതിനെതിരെ ആദ്യം പ്രതികരിക്കാതിരുന്ന സിപിഎം നേതൃത്വം, ഷാനിമോൾ ഉസ്മാൻ്റെ പ്രതികരണത്തോടെ രംഗത്തെത്തി. ആദ്യം സുധാകരനെ അനുകൂലിച്ച് രംഗത്ത് എത്തിയ ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതോടെ സിപിഎം സ്വരം കടുപ്പിച്ചു. സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന ന്യായീകരണവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തിയെങ്കിലും തനിക്കെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കളെ ഒന്നടങ്കം കടന്നാക്രമിച്ച സുധാകരൻ ഇപ്പോഴും പഴയ നിലപാടിൽ തന്നെയാണ്. കെട്ടുറപ്പോടെ നീങ്ങിയ കോൺഗ്രസിലെ കലാപം ക്ഷമയോടെ കാത്തിരുന്ന് ആഘോഷിക്കുകയാണ് സിപിഎം. അതിനിടെ സുധാകരനെതിരെ കടുത്ത നടപടി സ്വീകരിച്ചാൽ പ്രവർത്തകർക്കിടയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകും എന്നിരിക്കെ ഇലയ്ക്കും മുള്ളിനും ദോഷം ചെയ്യാതെ എങ്ങിനെ പ്രശ്നം ഒതുക്കി തീർക്കും എന്നാണ് കണ്ടറിയേണ്ടത്.

Last Updated : Feb 5, 2021, 10:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.