കണ്ണൂർ: അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി എട്ട് വിദ്യാർഥിനികളുടെ പരാതി. പയ്യാവൂരിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾ കായിക പരിശീലനത്തിന് എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളാണ് കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തിയത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് കൗൺസിലിങ് നടത്തിയത്. ഇതോടെ അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. അതേ സമയം സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പയ്യാവൂർ പൊലീസ് അറിയിച്ചു. പെൺകുട്ടികൾ പരാതിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ എസ്‌പിക്ക് പരാതി നൽകാനാണ് സ്‌കൂൾ അധികൃതരുടെ തീരുമാനം.
അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാർഥിനികളുടെ പരാതി - kannur payyavur
സ്പോർട്‌സ് ഹോസ്റ്റലിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളാണ് കൗൺസിലിങ്ങിൽ പീഡന വിവരം വെളിപ്പെടുത്തിയത്