ETV Bharat / state

സര്‍ട്ടിഫിക്കറ്റുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും ; ക്രസന്‍റ് ബിഎഡ് കോളജിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍ന്നു

വ്യാഴാഴ്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാനേജ്മെ‌ന്‍റ് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് പിന്മാറിയിരുന്നു

author img

By

Published : May 26, 2022, 8:54 PM IST

മാടായി ക്രസന്‍റ് ബിഎഡ് കോളജ്  ബിഎഡ് കോളജിലെ വിദ്യാർഥി സമരം  സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചു  ക്രസന്‍റ് ബി എഡ് കോളജിലെ വിദ്യാർഥി സമരം
തടഞ്ഞ് വച്ച സർട്ടിഫിക്കറ്റുകൾനൽകാൻ തീരുമാനമായി

കണ്ണൂര്‍ : മാടായി ക്രസന്‍റ് ബിഎഡ് കോളജിൽ അവസാനവർഷ ബിരുദ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ച വിഷയത്തില്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ഥികളുടെ സർട്ടിഫിക്കറ്റുകൾ വെള്ളിയാഴ്ച (നാളെ) തിരിച്ച് നല്‍കാനാണ് തീരുമാനം.

ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർഥികൾ കോളജിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം രാത്രിയും തുടര്‍ന്നതോടെ മാനേജ്മെന്‍റ് പ്രതിനിധി വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക്‌ തയ്യാറായി. ബുധനാഴ്ച രാത്രി 9.45 ഓടെ പയ്യന്നൂർ ഡിവൈഎസ്‌പിയുടേയും പഴയങ്ങാടി സിഐയുടേയും സാനിധ്യത്തില്‍ ചര്‍ച്ച നടത്തുകയായിരുന്നു. ചര്‍ച്ചയില്‍, തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ ഇന്ന് (വ്യാഴാഴ്ച) തിരിച്ച് നൽകാമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

Also Read: അധിക ഫീസ് വേണം, സർട്ടിഫിക്കറ്റ് കൊടുക്കാതെ കോളജ്; പരാതിയുമായി വിദ്യാർഥികൾ

എന്നാൽ രാവിലെ കോളജിൽ എത്തിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ മാനേജ്‌മെന്‍റ് തയാറായില്ല. തുടർന്ന് വിദ്യാർഥികൾ വീണ്ടും കുത്തിയിരിപ്പ് സമരം തുടർന്നു. ഇതോടെ ഡിവൈഎഫ്ഐ - ബിജെപി നേതാക്കൾ ഇടപെട്ട് വീണ്ടും മാനേജ്‌മെന്‍റുമായി നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച പത്ത് കുട്ടികൾക്കും ബാക്കിയുള്ളവർക്ക് വിടുതല്‍ സര്‍ട്ടിഫിക്ക്റ്റ് (ടി.സി) അടക്കമുള്ളവ അടുത്ത ദിവസങ്ങളിലും തിരിച്ച് നൽകാം എന്ന് രേഖാമൂലം ഉറപ്പ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം നിര്‍ത്തിയത്. ഉറപ്പിൽ എന്തെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു.

അധിക ഫീസ് : ഫീസ് സംബന്ധമായ തർക്കമാണ് സർട്ടിഫിക്കറ്റുകൾ തടഞ്ഞുവയ്‌ക്കാൻ കാരണമായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്. കോളജിൽ ചേരുന്ന സമയത്ത് രണ്ട് വർഷത്തെ ഫീസായി 70,000 രൂപയാണ് കോളജ് അധികൃതർ പറഞ്ഞത്. എങ്കിലും 74,000 രൂപ അടച്ചിട്ടും വീണ്ടും 6000 രൂപ കൂടി ആവശ്യപ്പെട്ടാണ് കോളജ് അധികൃതർ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

ആദ്യ ഗഡുവായി 45000 രൂപയും കൊവിഡ് കാരണം ഓൺലൈൻ ക്ലാസുകൾ നടന്നതിനാൽ യൂണിവേഴ്‌സിറ്റിയുടെ നിർദേശ പ്രകാരം രണ്ടാം ഗഡുവായി 29000 രൂപയും അടച്ചതായി വിദ്യാർഥികൾ പറഞ്ഞു. വിദ്യാർഥികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകിയെങ്കിലും യൂണിവേഴ്‌സിറ്റിക്ക് പരാതി നൽകാൻ പൊലീസ് നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിൽ വിസിക്കും രജിസ്ട്രാർക്കും വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.