ETV Bharat / state

പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റ് രാജി വച്ചു

author img

By

Published : Mar 6, 2021, 2:01 PM IST

പി. ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു ധീരജ് ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മില്‍ എത്തിച്ചത്

പി.ജയരാജൻ  സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റ്  ധീരജ് കുമാർ  ധീരജ് കുമാർ രാജി  Sports Council district president resigned  Sports Council district president  dheeraj kumar  dheeraj kumar resign  kannur  kannur Sports Council president
പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റ് രാജി വച്ചു

കണ്ണൂർ:സിപിഎം നേതാവ് പി.ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്‍റ് ധീരജ് കുമാർ പദവി രാജി വച്ചു. പി. ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു ധീരജ് ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മില്‍ എത്തിച്ചത്. തുടർന്ന് ധീരജിന്‍റെ നേതൃത്വത്തിൽ അമ്പാടി മുക്കിൽനിന്നും നിന്നും ബിജെപി-ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിലേക്കെത്തുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പി.ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളും ഫേസ്‌ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി.ജയരാജനായി പ്രചരണങ്ങൾ ആരംഭിക്കുകയും ചെയ്തു. അതേ സമയം പി.ജെ ആർമി ഫേസ്‌ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെയും കമന്‍റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.