കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച സുനിലിന് എവിടെ നിന്നാണ് കൊവിഡ് പിടിപെട്ടത് എന്നറിയാൻ വിദഗ്ദ സമിതിയെ നിയോഗിച്ച് ഡിഎംഒ. അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിയുടെ കൊവിഡ് പരിശോധനക്കായി ഇയാൾ ഈ മാസം മൂന്നിന് ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വറന്‍റൈൻ കേന്ദ്രത്തിലും സുനിൽ എത്തിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഈ വഴിയിൽ നിന്നാവാം സുനിലിന് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.
സുനിലിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ പ്രത്യേക സംഘം - കണ്ണൂർ
അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിയുമായി ഇയാൾ ആശുപത്രിയിലും സർക്കാർ ക്വറന്‍റൈൻ കേന്ദ്രത്തിലും എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സുനിലിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു