ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.ജെ ജോസഫിൻ്റെ മകൻ - തിരുവമ്പാടി

കത്തോലിക്കാ സഭക്ക് നിര്‍ണായക സ്വാധീനമുളള തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാൽ മുസ്ലിം ലീഗ് ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

Son of PJ Joseph  Assembly elections  നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.ജെ ജോസഫിൻ്റെ മകൻ  മലയോര മേഖലകളിലെ പാർട്ടി സ്വാധീനം  തിരുവമ്പാടി  കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.ജെ ജോസഫിൻ്റെ മകൻ
author img

By

Published : Jan 12, 2021, 4:02 PM IST

Updated : Jan 12, 2021, 4:22 PM IST

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.ജെ ജോസഫിൻ്റെ മകൻ അപു ജോണ്‍ ജോസഫ്. മലയോര മേഖലകളിലെ പാർട്ടി സ്വാധീനം ലക്ഷ്യമിട്ടാണ് ഉചിതനായ സ്ഥാനാർഥിയെ രംഗത്തിറക്കുന്നത്. കോഴിക്കോട്ടെ മലയോര മേഖലകളില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. ഇത് വോട്ടാക്കാനാണ് കേരള കോൺഗ്രസിൻ്റെ നീക്കം. നിലവില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പേരാമ്പ്ര സീറ്റ് മുസ്ലിം ലീഗിന് നല്‍കി പകരം ലീഗിൻ്റെ കൈവശമുളള തിരുവമ്പാടിയില്‍ അപുവിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം.

സ്ഥാനാർഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയും മുന്നണിയും ചേർന്നാണെന്ന് അപു ജോൺ ജോസഫ് പറഞ്ഞു . കഴിഞ്ഞ 40 വർഷമായി മലബാറിൽ കേരള കോൺഗ്രസിന് എം.എൽ.എ ഇല്ല. ഇതിന് മാറ്റം വരണമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. പാര്‍ട്ടി മത്സരിച്ചു വരുന്ന പേരാമ്പ്രയിൽ വിജയ സാധ്യത തീര്‍ത്തും വിരളമായതിനാലാണ് ലീഗിൻ്റെ കൈവശമുളള തിരുവമ്പാടി സീറ്റിന് ശ്രമം നടത്തുന്നത്. കത്തോലിക്കാ സഭക്ക് നിര്‍ണായക സ്വാധീനമുളള തിരുവമ്പാടിയില്‍ അപുവിനെ ഇറക്കിയാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാൽ മുസ്ലിം ലീഗ് ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി പി.ജെ ജോസഫിൻ്റെ മകൻ

മലബാറിൽ എത്തിയ അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാക്കളുമായും താമരശേരി രൂപയ്തക്ക് കീഴിലെ പുരോഹിതരുമായും ചര്‍ച്ച നടത്തി. ജോസഫ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെൻ്റർ വൈസ് ചെയര്‍മാനുമായ അപു ഐ.ടി മേഖലയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചാണ് ജനസേവന പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Last Updated : Jan 12, 2021, 4:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.