കണ്ണൂർ: പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മദ്യലഹരിലായിരുന്ന മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്‍റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് (06.06.2022) പുലർച്ചെയായിരുന്നു സംഭവം.
മാർട്ടിൻ ഫിലിപ് വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും അച്ഛനെ നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പാപ്പച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാർട്ടിൻ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.