ETV Bharat / state

കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍ - മാത്തിലില്‍ പശുക്കള്‍ക്ക് ചർമ്മമുഴ രോഗം

പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണ് ചെയ്യുന്നത്. ആഴ്‌ചയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന മൃഗഡോക്‌ടറുടെ സേവനം കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.

skin tumor disease  skin tumor disease spreading in cows  payyanur maathil disease in cows  dairy farmers in payyanur  latest news in payyanur  latest news today  ചർമ്മമുഴ രോഗം  കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നു  ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍  പശുക്കളുടെ ശരീരം മുഴുവൻ മുഴ  മാത്തിലില്‍ പശുക്കള്‍ക്ക് ചർമ്മമുഴ രോഗം  പയ്യന്നൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍
author img

By

Published : Feb 17, 2023, 6:04 PM IST

കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നു; ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

പയ്യന്നൂര്‍: പശുക്കള്‍ക്ക് ചർമ്മമുഴ രോഗം വ്യാപിക്കുന്നത് പയ്യന്നൂർ മാത്തിലിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പശുക്കളുടെ ശരീരം മുഴുവൻ മുഴ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇവ വ്രണമായി മാറുകയുമാണ് ചെയ്യുന്നത്. രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് പലരുടെയും പശുക്കൾ ചത്തു.

തൊഴുത്തിലെ ഒരു പശുവിന് രോഗം വന്നാൽ മറ്റു പശുക്കളിലേക്കും രോഗം വ്യാപിക്കുന്നു. രോഗം പിടിപെട്ട പശുക്കളില്‍ പാല്‍ ഉത്പാദനവും കുറയുന്നു. പശുക്കളില്‍ രോഗം പിടിപ്പെട്ടാല്‍ പച്ചമരുന്ന് അരച്ചിടുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഇത് രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്നും മാത്തിൽ കരിയാപ്പിലെ പരമ്പരാഗത ക്ഷീരകർഷക സി. രോഹിണി പറയുന്നു.

അതേസമയം, മാത്തിൽ മൃഗാശുപത്രിയിൽ ആഴ്‌ചയിൽ ഒരു ദിവസമേ ഡോക്‌ടറുടെ സേവനം ലഭിക്കൂവെന്നതും കര്‍ഷകരെ പ്രതിരോധത്തിലാക്കുന്നു. രോഗം വന്നാൽ, മൃഗാശുപത്രിയിൽ നിന്ന് കുത്തിവെയ്‌പ്പുകളൊന്നും ഇല്ല. പ്രതിരോധകുത്തിവെയ്പ്പു മാത്രമെ ഉള്ളുവെന്നും കര്‍ഷകര്‍ പറയുന്നു.

രോഗം സർവവ്യാപിയായിട്ടും അധികൃതർ നിസംഗത പുലർത്തുന്നത് പ്രതിസന്ധിയിലായ ക്ഷീരമേഖലയെ കൂടുതൽ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.