കണ്ണൂര്‍: മാഹി പള്ളൂരിൽ ഒറ്റ നമ്പർ ചൂതാട്ട സംഘത്തിലെ നാല് പേർ അറസ്റ്റിൽ. സംഘത്തിലെ മുഖ്യ കണ്ണി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മുഖ്യകണ്ണികളായ പ്രനീഷ്, ആഷിക് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. മാഹി കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് അറസ്റ്റ്. പോലീസ് സൂപ്രണ്ട് വംശീധരറെഢിയുടെ നിർദേശത്തെ തുടർന്ന് പള്ളൂര്‍ എസ്.ഐ.സെന്തിൽകുമാറും സംഘവുമാണ് പരിശോധന നടത്തിയത്. ചെമ്പ്ര സ്വദേശി ഷജിൽ, കോടിയേരി സ്വദേശി പ്രതീശൻ, ഇടയിൽ പീടിക സ്വദേശി സുരേഷ് ബാബു, പള്ളൂർ സ്വദേശി സജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ മാഹി കോടതി റിമാന്‍റ് ചെയ്തു. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, ലോട്ടറികൾ, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന കടലാസുകൾ എന്നിവ കണ്ടെടുത്തു.
ഒറ്റ നമ്പര്‍ ചൂതാട്ട സംഘം അറസ്റ്റില്‍ - മാഹി പള്ളൂരിലാണ് സംഘം അറസ്റ്റിലായത്.
മാഹി പള്ളൂരിലാണ് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൊബൈൽ ഫോണുകൾ, ലോട്ടറികൾ, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന കടലാസുകൾ എന്നിവ കണ്ടെടുത്തു.
![ഒറ്റ നമ്പര്‍ ചൂതാട്ട സംഘം അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4669645-793-4669645-1570355443486.jpg?imwidth=3840)