ETV Bharat / state

കണ്ണൂരില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

സമയ തർക്കത്തില്‍ രണ്ടു ബസുകൾ തമ്മില്‍ മത്സര ഓട്ടം നടത്തുകയായിരുന്നു. തുടര്‍ന്നാണ് അപകടത്തില്‍ കലാശിച്ചത്.

author img

By

Published : Jul 14, 2021, 11:46 PM IST

Several injured in bus accident during race in Kannur  കണ്ണൂരില്‍ ബസുകളുടെ മത്സരയോട്ടം  നിരവധി പേര്‍ക്ക് പരിക്ക്  കണ്ണൂർ വാര്‍ത്ത  kannur news  ഇരിട്ടി  iritty
കണ്ണൂരില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധിപേര്‍ക്ക് പരിക്ക്. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കെറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജബ്ബർക്കടവിലാണ് സംഭവം.

സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട് ബസുകൾ മത്സര ഓട്ടം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ആദ്യമായി സർവീസ് നടത്തിയ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട ബസിനെ ഒരുസംഘം വഴിയിൽ തടഞ്ഞിരുന്നു. ബസുകളിലെ യാത്രക്കാരെ ഇറക്കുകയും ചെയ്തു.

ഇതിന് ശേഷം യാത്ര തുടർന്ന ബസ് പിറകോട്ടു വന്ന് റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നു. പരിക്കെട്ടവരെ ഇരുട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞ സര്‍വീസുകള്‍ മാത്രമുള്ള റൂട്ടിലാണ് മത്സര ഓട്ടം നടന്നത്. രണ്ടു ബസുകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.

ALSO READ: 'ഉപവാസത്തിൽ രാഷ്‌ട്രീയം കാണരുത്': ആരിഫ് മുഹമ്മദ് ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.