കണ്ണൂര്‍: തളിപ്പറമ്പ് തലോറ എ.കെ.ജി റോഡിന് സമീപം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീ പിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും നശിച്ചു. അച്ചില്‍ അബൂബക്കറിന്‍റെ മകളുടെ ഭര്‍ത്താവിന്‍റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ശബ്‌ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തിയ നിലയില്‍ കാണ്ടെത്തിയത്. അബൂബക്കര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.