ETV Bharat / state

കുട്ടികളിലും രക്ഷിതാക്കളിലും ആവേശം നിറച്ച് ഓൺലൈൻ പ്രവേശനോത്സവം

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ കുട്ടികൾക്കായൊരുക്കിയത് പ്രൗഢമായ വരവേൽപ്പ്

School Opening in kannur  കുട്ടികളിലും രക്ഷിതാക്കളിലും ആവേശം നിറച്ച് ഓൺലൈൻ പ്രവേശനോത്സവം  പ്രവേശനോത്സവം  ഓൺലൈൻ പ്രവേശനോത്സവം  കണ്ണൂർ ജില്ലാ പഞ്ചായത്ത്  School Opening  അധ്യയന വർഷം
കുട്ടികളിലും രക്ഷിതാക്കളിലും ആവേശം നിറച്ച് ഓൺലൈൻ പ്രവേശനോത്സവം
author img

By

Published : Jun 1, 2021, 12:27 PM IST

Updated : Jun 1, 2021, 2:27 PM IST

കണ്ണൂർ: ഓൺലൈൻ പ്രവേശനോത്സവത്തിന്‍റെ അലയും ആഹ്ലാദവും കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ പ്രതീക്ഷ വിരിയിച്ച് വീണ്ടുമൊരു അധ്യയന വർഷം കൂടി. മഹാമാരി കാലത്തും ഒട്ടും നിറം മങ്ങാതെ പ്രൗഢമായ വരവേൽപ്പാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് കുട്ടികൾക്കായൊരുക്കിയത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിന് സർക്കസിന്‍റെ കുലപതി ജെമിനി ശങ്കരൻ, പ്രമുഖ ചലച്ചിത്രതാരം അനശ്വര രാജൻ, വെള്ളം സിനിമയിലൂടെ മലയാളിയുടെ മനംകവർന്ന കൊച്ചു ഗായിക അനന്യ എന്നിവർ ചേർന്ന് ആരവത്തിന് തിരികൊളുത്തി.

കുട്ടികളിലും രക്ഷിതാക്കളിലും ആവേശം നിറച്ച് ഓൺലൈൻ പ്രവേശനോത്സവം
കളിച്ചും ചിരിച്ചും മധുരം നുകർന്നും കൂട്ടുകാർക്കൊപ്പം വിദ്യാലയമുറ്റത്ത് എത്തേണ്ടുന്ന കുട്ടികൾക്ക് മുന്നിൽ കൊവിഡ് മഹാമാരി കടുത്ത വെല്ലുവിളിയാണുയർത്തുന്നത്. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് ഓൺലൈൻ ക്ലാസിലുടെ പുതിയ അനുഭവങ്ങൾ നേടി ഈ ദുരിതകാലത്തെ അതിജീവിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ആശംസിച്ചു. കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോണുകൾ വാങ്ങി നൽകുമ്പോൾ ഓരോ പുസ്തകം കൂടി സമ്മാനിക്കണമെന്ന് ദിവ്യ രക്ഷിതാക്കളെ ഓർമിപ്പിച്ചു.

Also Read: കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം

കുട്ടികളുടെ വ്യത്യസ്തമാർന്ന കലാപരിപാടികളും സംഘടിപ്പിച്ച ചടങ്ങ് സമൂഹ മാധ്യമങ്ങളിലൂടെയും ജില്ലയിലെ പ്രദേശിക ചാനലുകളിലൂടെയും കാണാനുള്ള സൗകര്യവും ജില്ലാ പഞ്ചായത്ത് ഒരിക്കിയിരുന്നു.

Last Updated : Jun 1, 2021, 2:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.