കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ വംശീയാധിക്ഷേപം നടത്തിയെന്ന വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി. വെള്ളാവിലെ വ്യാപാരി സലാമിനെ അസഭ്യം പറയുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്ത സിപിഎം നടപടി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇത് ജനാധിപത്യ വിരുദ്ധതയാണ്. സലാമിന്‍റെ ഭാര്യയും മക്കളും ഉള്ള സമയത്താണ് സിപിഎമ്മുകാർ വീടിന് നേരെ ആക്രമണം നടത്തിയത്. സലാമിന്‍റെ ഭാര്യക്ക് നേരെ വളരെ മോശമായ ഭാഷയിലാണ് അസഭ്യം പറഞ്ഞത്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎമ്മുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വനിതാ കമ്മിഷനിൽ ഉൾപ്പെടെ പരാതി നൽകും. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഒരു സമുദായമാണ് കൊറോണ പരത്തുന്നതെന്ന് അധിക്ഷേപിച്ച സിപിഎം നടപടി രാഷ്ട്രീയപരമായ അധപതനമാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും സിപിഎം നേതൃത്വം മൗനം പൂണ്ട് നിൽക്കുന്നത് അക്രമകാരികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. സിപിഎമ്മുകാരുടെ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടിയിൽ പാർട്ടി നേതൃത്വം മറുപടി പറയണമെന്നും സതീശൻ പാച്ചേനി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി ഇടി രാജീവൻ, കോൺഗ്രസ് കുറ്റ്യേരി മണ്ഡലം പ്രസിഡന്‍റ് രാജീവൻ വെള്ളാവ്, പിവി നാരായണൻ കുട്ടി, റഷീദ് വെള്ളാവ് എന്നിവരും സലാമിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.
കണ്ണൂരില്‍ വ്യാപാരിക്ക് നേരെ വംശീയാധിക്ഷേപം; സിപിഎമ്മിനെതിരെ സതീശൻ പാച്ചേനി - satheesan pacheni
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎമ്മുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. വനിതാ കമ്മിഷനിൽ ഉൾപ്പെടെ പരാതി നൽകുമെന്നും സതീശന്‍ പാച്ചേനി