ETV Bharat / state

സ്‌മൃതി-ശ്രീ മൃദംഗശൈലേശ്വരി പുരസ്‌കാരം ചെർപ്പുളശേരി ശിവന് - കണ്ണൂർ

അതി കണിശമായ താളബോധത്തിലടിയുറച്ച ചെർപ്പുളശേരി ശിവൻ്റെ മദ്ദള വാദനം സംഗീതാത്മകതകൊണ്ട് അനുഗൃഹീതമാണെന്നാണ് പുരസ്‌കാര നിർണയ സമിതി വിലയിരുത്തിയത്

സമൃതി-ശ്രീ മൃദംഗശൈലേശ്വരി പുരസ്‌കാരം ചെർപ്പുളശേരി ശിവന്  Samriti-Sri Mridangashaileshwari Award Cherpulassery Shivan  കണ്ണൂർ  സമൃതി-ശ്രീ മൃദംഗശൈലേശ്വരി പുരസ്‌കാരം
സമൃതി-ശ്രീ മൃദംഗശൈലേശ്വരി പുരസ്‌കാരം ചെർപ്പുളശേരി ശിവന്
author img

By

Published : Feb 12, 2021, 2:13 PM IST

കണ്ണൂർ: പ്രഥമ കോട്ടയത്ത് തമ്പുരാൻ സ്മൃതി-ശ്രീ മൃദംഗശൈലേശ്വരി പുരസ്‌കാരം മദ്ദള വാദന രംഗത്തെ അതികായനായ ചെർപ്പുളശേരി ശിവന്. അതി കണിശമായ താളബോധത്തിലടിയുറച്ച ചെർപ്പുളശേരി ശിവൻ്റെ മദ്ദള വാദനം സംഗീതാത്മകതകൊണ്ട് അനുഗൃഹീതമാണെന്നാണ് പുരസ്‌കാര നിർണയ സമിതി വിലയിരുത്തിയത്. മാർച്ച് 15ന് തിങ്കളാഴ്‌ച ചെർപ്പുളശേരി ശിവന് പുരസ്‌കാരം നൽകി ആദരിക്കും.

ഭാരതീയ നാട്യമണ്ഡലത്തിന് കേരളം സംഭാവന ചെയ്‌ത അതുല്യ പ്രതിഭയാണ് കോട്ടയത്ത് തമ്പുരാൻ. കണ്ണൂർ ജില്ലയിലെ കോട്ടയം സ്വരൂപാംഗമായിരുന്ന കോട്ടയത്ത് തമ്പുരാൻ്റെ, കോട്ടയം കഥകളെന്ന വിഖ്യാതമായ നാല് ആട്ടക്കഥകളാണ് ഇന്നും കഥകളിയെന്ന വിശ്വോത്തര കലയുടെ ബലിഷ്‌ഠ ആധാര ശിലകളായി നിലകൊള്ളുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.