ETV Bharat / state

വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വിൽപന: നാല് വർഷത്തിന് ശേഷം പ്രതികൾ പൊലീസ് പിടിയിൽ - വ്യാജ നമ്പറിലുള്ള വണ്ടി

2018ൽ നൽകിയ പരാതിയിൽ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മാഹി പൊലീസിന്‍റെ പിടിയിലായത്.

മാഹി  വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വിൽപന  നാലു വർഷത്തിനു ശേഷം പിടിയിൽ  Sale of vehicle with fake registration mahi  vehicle with fake registration  mahi police  kannur crime news  kerala news  malayalam news  പ്രതികൾ പൊലീസ് പിടിയിൽ  മാഹി പൊലീസ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വ്യാജ നമ്പറിലുള്ള വണ്ടി  തട്ടിപ്പ്
വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വിൽപന: നാല് വർഷത്തിന് ശേഷം പ്രതികൾ പൊലീസ് പിടിയിൽ
author img

By

Published : Nov 14, 2022, 2:31 PM IST

കണ്ണൂർ: വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വിൽപന നടത്തിയവർ നാലു വർഷത്തിനു ശേഷം മാഹി പൊലീസിൻ്റെ പിടിയില്‍. 2018ൽ മാഹി ജില്ലയിലെ പളളൂർ പൊലീസിൽ ചെമ്പ്ര സ്വദേശി പ്രദീപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രദീപിന്‍റെ മകൻ കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാൾ മുഖാന്തിരം DL 15 J 7870 എന്ന നമ്പറിലുള്ള ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു.

മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വെള്ളാട്ട് മാധ്യമങ്ങളെ കാണുന്നു

റീ രജിസ്‌ട്രേഷനായി മാഹി ട്രാൻസ്‌പോർട്ട് വകുപ്പിൽ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്. വിദേശത്തായിരുന്ന ലിനേഷിനെ കൊച്ചിൻ എയർപോർട്ടിൽ വച്ച് കഴിഞ്ഞ വർഷം പിടിച്ചതോടെ ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞു. ലിനീഷിനെ ചോദ്യം ചെയ്‌തതിൽ നിന്ന് ന്യൂഡൽഹി കരോൾബാഗിലെ ബാബുഖാൻ വഴിയാണ് 68,000 രൂപയ്‌ക്ക് കമ്മിഷൻ വ്യവസ്ഥയിൽ വാഹനം വാങ്ങിയതെന്ന് കണ്ടെത്തി.

മാഹി സിഐഎ ശേഖർ, എഎസ്‌ഐമാരായ കിഷോർ കുമാർ, എം സുനിൽകുമാർ, പ്രസാദ് പി വി, ഹെഡ് കോൺസ്റ്റബിൾ വിനീഷ് കുമാർ, പൊലീസ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ
പ്രത്യേക അന്വേഷണ സംഘം പിന്നീട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അവിടെ വച്ചാണ് പ്രതികളായ ആഷ് മുഹമ്മദ് എന്ന ബാബുഖാൻ, കിഷോർ കുമാർ എന്ന അംഗിൾജി എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌ക്രാപ്പ്‌ ഷോപ്പിൽ നിന്നുമാണ് ഇവർ വാഹനങ്ങൾ വാങ്ങി വ്യാജ നമ്പറിൽ വിൽപ്പന നടത്തുന്നത്.

ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനു മുൻപാകെ ഹാജരാക്കിയതിനു ശേഷമാണ് പ്രതികളെ മാഹിയിലെത്തിച്ചത്. പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.