കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല വിധിയെ എല്ലാവരും സ്വാഗതം ചെയ്‌തിരുന്നു. ബിജെപി- കോൺഗ്രസ് ബന്ധത്തിന് തൻ്റെ കൈയ്യിൽ തെളിവില്ലെന്നും അതു കൊണ്ട് ആരോപണം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌താണ് ബിജെപി രാഷ്ട്രീയ സ്വാധിനം വർധിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി.
പ്രതിപക്ഷം സർക്കാറിനെതിരെ കള്ള പ്രചരണം നടത്തിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടി. കള്ള പ്രചാരണങ്ങളെ അതിജീവിച്ചാണ് ജനങ്ങൾ എൽഡിഎഫിനു പിന്തുണ നൽകിയത്.