ETV Bharat / state

കൈക്കോട്ടും കൊടുവാളും, വാഴപ്പോളയിൽ മണ്ണും വളവും: റഷ്യയില്‍ നിന്നെത്തി കണ്ണൂരില്‍ കൃഷി പഠിക്കുകയാണ് യുവ ദമ്പതികൾ

റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബർഗിൽ നിന്നുള്ള ബോഗ്‌ദാൻ ദ്യോറോവിയും ഭാര്യ അലക്‌സാൻഡ്‌ട്രിയ ഷെബോട്ടറേവയുമാണ് ആദികടലായിയിലെ ഇവി ഹാരിസിന്‍റെ കൃഷി സ്ഥലത്ത് മണ്ണൊരുക്കിയും ജൈവവളം തയ്യാറാക്കിയും സജീവ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. www.wwoofidia.org വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ സ്ഥലങ്ങളിലെ കൃഷിയിടം സന്ദർശിക്കാൻ അവസരം ലഭിക്കും.

Etv BharatRussiaan
Etv Bharatവാഴപ്പോളയിൽ മണ്ണും വളവും നിറച്ച് ജൈവകൃഷി ഒപ്പം തേനീച്ച വളർത്തലും: കൃഷി പഠിക്കാൻ കേരളത്തിലെത്തിയ റഷ്യൻ ദമ്പതികൾ വേറെ ലെവലാണ്
author img

By

Published : Dec 2, 2022, 8:28 PM IST

കണ്ണൂർ : മണ്ണിലിറങ്ങാൻ മടിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ കടൽ കടന്ന് കണ്ണൂരിലെത്തി കേരളത്തിന്‍റെ മണ്ണിൽ കൃഷി ചെയ്യുകയാണ് റഷ്യയിൽ നിന്നുള്ള യുവ ദമ്പതികൾ. റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബർഗിൽ നിന്നുള്ള ബോഗ്‌ദാൻ ദ്യോറോവിയും ഭാര്യ അലക്‌സാൻഡ്‌ട്രിയ ഷെബോട്ടറേവയുമാണ് ആദികടലായിയിലെ ഇവി ഹാരിസിന്‍റെ കൃഷി സ്ഥലത്ത് മണ്ണൊരുക്കിയും ജൈവവളം തയ്യാറാക്കിയും സജീവ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കാർഷിക മേഖല മാത്രമല്ല, തേനീച്ച വളർത്തലും ഈ അതിഥി ദമ്പതികൾ ഇവിടെ പരിശീലിക്കുന്നു.

കൃഷി പഠിക്കാൻ റഷ്യൻ ദമ്പതികൾ കേരളത്തില്‍

എല്ലാം കേരള സ്റ്റൈലില്‍: കൈക്കോട്ടും കൊടുവാളും ഇവരുടെ കൈകളിൽ വഴങ്ങി കഴിഞ്ഞു. വേഷം തനി കേരള സ്റ്റൈലിൽ. രാവിലെ എട്ട് മണി മുതൽ ഉച്ചവരെ കൃഷിത്തോട്ടത്തിൽ സജീവം. ഹാരിസിന്‍റെ തറവാട്ടുവീട്ടിൽ തന്നെയാണ് ഇരുവരുടേയും താമസവും.

ജൈവകൃഷിയിലൂടെ ലോകത്തെ ആരോഗ്യപൂർണമാക്കുന്നതിനായി 2007ൽ ആരംഭിച്ച സന്നദ്ധ സംഘടനയായ വേൾഡ് വൈഡ് ഓപ്പർച്യൂണിറ്റീസ് ഓർഗാനിക് ഫാംസ് ഇന്ത്യ അഥവ വൂഫ് ഇന്ത്യ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവർ ഹാരിസിനെ കുറിച്ചും കൃഷിയെക്കുറിച്ചും അറിഞ്ഞത്. സഞ്ചാരപ്രിയർക്കും കൃഷിയോട് താല്‌പര്യം ഉള്ളവർക്കും അന്യോന്യം കാർഷിക അറിവുകൾ പകരാനും പങ്കുവയ്‌ക്കാനുമുള്ള സംഘടനയാണിത്.

ഒരാഴ്‌ച മുൻപ് കേരളത്തിലെത്തിയ ദമ്പതികൾ മൂന്നുമാസം ഈ തോട്ടത്തിൽ ഉണ്ടാകും. വാഴപ്പോളയിൽ മണ്ണും വളവും നിറച്ച് വെണ്ടയും, പയറും നട്ടുവളർത്തുന്ന രീതിയൊക്കെ വലിയ താല്‍പര്യത്തിലാണ് ഇവർ പഠിച്ചെടുക്കുന്നത്. കൂടാതെ തേൻ പെട്ടികളുടെ വിഭജനവും തേനീച്ച വളർത്തലും പഠിക്കുന്നു. ഹാരിസിന്‍റെ തോട്ടത്തിലെ കോഴികളും താറാവുമെല്ലാം ഇവരുടെ കളിക്കൂട്ടുകാരായി മാറി കഴിഞ്ഞു.

വിത്തിട്ടു മുളച്ച് വിളവെടുത്ത് ഭക്ഷിച്ചു മാത്രമേ ഇരുവരും നാട്ടിലേക്ക് മടങ്ങൂ. കേരളത്തിൽ നിന്ന് വൂഫ് സംഘടനയിർ അംഗമായ ഒരേ ഒരു കർഷകൻ ഹാരിസ് മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. www.wwoofidia.org വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ സ്ഥലങ്ങളിലെ കൃഷിയിടം സന്ദർശിക്കാൻ അവസരം ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.