കണ്ണൂര്‍: എസ്.ഐ. വി.വി.ദീപ്‌തിയെ കയ്യേറ്റം ചെയ്യുകയും പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഞായറാഴ്ച രാത്രി കീഴന്തിമുക്കിലായിരുന്നു സംഭവം. യുവതി മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.പുരുഷ പോലീസ് മാത്രമേ സംഘത്തിൽ ഉണ്ടായിരുന്നുള്ളു.
അതിനാൽ യുവതിയെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. വി.വി.ദീപ്‌തി യുവതിയെ തലശ്ശേരി സ്റ്റേഷനിലെത്തിച്ചു. ജനറൽ ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ റസീന എസ്.ഐ.യെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.
റോഡിലുള്ളവർക്കുനേരേയും യുവതി ആക്രമണം അഴിച്ചു വിട്ടു. കീഴന്തിമുക്കിൽ യുവതി അക്രമാസക്തയായപ്പോൾ നൂറിൽപ്പരം ആളുകൾ രാത്രി 10.30-ന് റോഡിൽ തടിച്ചുകൂടിയിരുന്നു. റോഡിലുണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റയാൾ തിരിച്ചു ചവിട്ടിയപ്പോൾ അയാളെ പിൻതുടർന്ന് ആക്രമിക്കാനും യുവതി ശ്രമിച്ചിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയാൻ ശ്രമിച്ചെങ്കിലും യുവതി വീണ്ടും ചവിട്ടിയതോടെ യുവാവും തിരിച്ച് ചവിട്ടാൻ ശ്രമിച്ചു. പോലീസ് ഇയാളെ മാറ്റിയതോടെ യുവതി കാറിൽ കയറി. യുവതി റോഡിലുള്ള ആളെ ചവിട്ടുന്നതും ചവിട്ടേറ്റയാൾ തിരിച്ചു ചവിട്ടുന്നതുമുൾപ്പെടെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയോടൊപ്പം ഒരാൾ കൂടിയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ഇതിനുമുൻപും പലയിടത്തും ബഹളമുണ്ടാക്കിയിരു. അപ്പോഴൊക്കെ മദ്യപിച്ച് ബഹളം വെച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത് പോലീസ് ജാമ്യം നൽകി വിടാറാണ് പതിവ്. ഉന്നത ഇടപെടലിനെത്തുടർന്ന് യുവതിയെ വിട്ടയക്കുന്നുവെന്നായിരുന്നു ആളുകളുടെ പരാതി.
മിക്കപ്പോഴും രാത്രിയിലാണ് ഇവർ പൊതുസ്ഥലത്തിറങ്ങി ബഹളം വെക്കാറുള്ളത്. തലശ്ശേരിയിലും മാഹിയിലുമായി യുവതിക്കെതിരേ നേരത്തേ പരാതിയുണ്ടായിരുന്നു.