ETV Bharat / state

മോദിയും പിണറായിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; ചെന്നിത്തല - സംസ്ഥാന സർക്കാരിനെതിരെ ചെന്നിത്തല

സിപിഎം ബിജെപി നേതാക്കൾക്ക് ഒരേ സ്വരമായെന്നും പ്രതിപക്ഷ നേതാവ്

ramesh chennithala news  ramesh chennithala against state government  ramesh chennithala against central government  Ramesh chennithala latest  രമേശ് ചെന്നിത്തല വാർത്തകൾ  സംസ്ഥാന സർക്കാരിനെതിരെ ചെന്നിത്തല  കേന്ദ്ര സർക്കാരിനെതിരെ ചെന്നിത്തല
കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ചെന്നിത്തല
author img

By

Published : Feb 2, 2021, 10:24 AM IST

Updated : Feb 2, 2021, 10:50 AM IST

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്നും ആരോപണം. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതോടെ സ്വർണക്കടത്ത് കേസ് അവസാനിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്നും രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്രയില്‍ പറഞ്ഞു.

മോദിയും പിണറായിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; ചെന്നിത്തല

സിപിഎം ബിജെപി നേതാക്കൾ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. യുഡിഎഫിനെ തകർക്കാനും ദുർബലപ്പെടുത്താനുമാണ് സിപിഎം ബിജെപി കൂട്ടുകെട്ട്. ഇവരുടെ അന്തർധാര മനസിലാക്കാൻ പാഴൂർപടി വരെ പോവേണ്ടതില്ലെന്നും ചെന്നിത്തല പരിഹസിച്ചു.

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുന്ന ബിജെപി നയം കേന്ദ്ര ബജറ്റിലൂടെ വ്യക്തമായി. ശമ്പള കമ്മിഷൻ റിപ്പോർട്ട് തട്ടിപ്പാണ്. റിപ്പോര്‍ട്ട് ജീവനക്കാർക്ക് ഗുണം ചെയ്യില്ല. വാ തുറന്നാൽ വർഗീയത പറയുന്ന എ വിജയരാഘവനെ ശാസിക്കുന്നതിന് മുമ്പ് അതിന് തുടക്കമിട്ട മുഖ്യമന്ത്രിയേയാണ് സിപിഎം തിരുത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Last Updated : Feb 2, 2021, 10:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.