ETV Bharat / state

കണ്ണൂരിൻ്റെ ആദ്യ പൊലീസ് കമ്മീഷണറായി ആർ ഇളങ്കോ ചുമതലയേറ്റു - ആർ ഇളങ്കോ

ക്രമസമാധാന നില തൃപ്തികരമായി നിലനിർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പുതിയ കമ്മീഷണർ പറഞ്ഞു

R Elango  first Commissioner of Police in Kannur  ആർ ഇളങ്കോ  കണ്ണൂർ
കണ്ണൂരിൻ്റെ ആദ്യ പൊലീസ് കമ്മീഷണറായി ആർ ഇളങ്കോ ചുമതലയേറ്റു
author img

By

Published : Jan 4, 2021, 9:57 PM IST

കണ്ണൂർ: കണ്ണൂരിൻ്റെ ആദ്യ പൊലീസ് കമ്മീഷണറായി ആർ ഇളങ്കോ ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. ക്രമസമാധാന നില തൃപ്തികരമായി നിലനിർത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പുതിയ കമ്മീഷണർ പറഞ്ഞു. സിറ്റി-റൂറൽ ക്രമീകരണത്തിതിൻ്റെ ഭാഗമായി വരാൻ സാധ്യതയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇളങ്കോ പറഞ്ഞു. ജില്ലയിലെ ആദ്യ റൂറല്‍ എസ്‌പിയായി നവനീത് ശര്‍മ്മ ചുമതലയേറ്റിരുന്നു. ജില്ലാ പൊലീസ് വിഭാഗത്തെ കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നിങ്ങനെ കഴിഞ്ഞ മാസമാണ് വിഭജിച്ചത്.

കണ്ണൂരിൻ്റെ ആദ്യ പൊലീസ് കമ്മീഷണറായി ആർ ഇളങ്കോ ചുമതലയേറ്റു

ഇനി മുതല്‍ കണ്ണൂര്‍ സിറ്റിക്ക് കമ്മീഷണറും കണ്ണൂര്‍ റൂറലിന് എസ്പിയുമാണ് ഉണ്ടാവുക. റൂറല്‍ എസ്‌പിയുടെ താല്‍കാലിക ഓഫീസ് കണ്ണൂരില്‍ തന്നെയാകും പ്രവര്‍ത്തിക്കുക. കണ്ണൂര്‍, തലശേരി സബ് ഡിവിഷനുകള്‍ യോജിപ്പിച്ചാണ് കണ്ണൂര്‍ സിറ്റി പൊലീസ് വിഭാഗം രൂപീകരിച്ചത്. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകള്‍ സംയോജിപ്പിച്ചാണ് കണ്ണൂര്‍ റൂറല്‍ പൊലീസ് വിഭാഗം നിലവില്‍ വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.