ETV Bharat / state

പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ പുലയൻ സമുദായ സംഘത്തിന്‍റെ ധർണ

പുലയൻ സമുദായ സംഘത്തിന് സൗജന്യമായി പതിച്ച് നൽകാൻ നിർദേശിച്ച ഹരിജൻ തറ സംബന്ധിച്ച നടപടികൾ വില്ലേജ് ഓഫീസര്‍ സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചത്

author img

By

Published : Dec 7, 2020, 4:02 PM IST

Updated : Dec 7, 2020, 4:27 PM IST

pulayan community dharna  pattuvam village officer  pattuvam  പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ പുലയൻ സമുദായ സംഘത്തിന്‍റെ ധർണ  പട്ടുവം  കണ്ണൂര്‍  കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍
പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ പുലയൻ സമുദായ സംഘത്തിന്‍റെ ധർണ

കണ്ണൂര്‍: പട്ടുവം വില്ലേജ് ഓഫീസർക്കെതിരെ പുലയൻ സമുദായ സംഘം ധർണ നടത്തി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷനും സർക്കാരും പുലയൻ സമുദായ സംഘത്തിന് സൗജന്യമായി പതിച്ച് നൽകാൻ നിർദേശിച്ച ഹരിജൻ തറ സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അയിത്തം നിലനിന്ന കാലത്ത് പുലയസമുദായക്കാർക്ക് ആദ്യത്തെ മദിരാശി പ്രവിശ്യ സര്‍ക്കാര്‍ അനുവദിച്ച് നൽകിയ പട്ടുവം യുപി സ്‌കൂളിന് സമീപത്തെ നാല് സെന്‍റ് ഹരിജൻ തറ പൊതുപരിപാടികൾക്ക് ഉപയോഗിക്കാറുണ്ടായിരുന്നു. 1989 ൽ ഈ സ്ഥലം രേഖാമൂലം പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകി. അതിന്‍റെ അടിസ്ഥാനത്തിൽ 18,400 രൂപ കമ്പോള വില അടച്ച് സ്ഥലം പതിച്ച് നൽകാൻ ഉത്തരവായെങ്കിലും സമയബന്ധിതമായി പണമടക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല.

2010 ൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് ഈ സ്ഥലം സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് മറ്റൊരു നിവേദനവും നൽകി. തുടർന്ന് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി കലക്‌ടർക്ക് നിർദേശവും നൽകിയിരുന്നു. വിശദമായ പ്രപ്പോസൽ നൽകാൻ വില്ലേജ് ഓഫീസർക്ക് വന്ന കത്തിൽ മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളുമില്ലാത്തതിനാലാണ് പുലയ സമുദായ സംഘം പ്രതിഷേധവുമായി എത്തിയത്. പട്ടുവം വില്ലേജ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ പ്രസിഡന്‍റ് ഇ ഗോപാലൻ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ഒ രവീന്ദ്രൻ, സി കണ്ണൻ, ടി രമേശൻ, കെകെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Last Updated : Dec 7, 2020, 4:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.