ETV Bharat / state

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി - oommen chandy

പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി. ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് കാലുപിടിക്കേണ്ടതെന്ന് മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

OOMMEN CHANDY  പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം  പിണറായി സര്‍ക്കാര്‍  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍  സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം  psc rank holder's strike  oommen chandy  oommen chandy against pinarayi vijayan
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി
author img

By

Published : Feb 17, 2021, 10:17 AM IST

Updated : Feb 17, 2021, 12:34 PM IST

കണ്ണൂർ: സെക്രട്ടേറിയറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അധിക്ഷേപത്തിൽ തനിക്ക് പരാതിയില്ല. മുമ്പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ലെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി

സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടതെന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകും. പിഎസ്‌സി ഉദ്യോഗാർഥികളോട് അനുഭാവപൂർണമായ സമീപനമാണ് യുഡിഎഫ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെ പ്രതികള്‍ക്ക് ജോലി നഷ്ടമായതിന്‍റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദ് ചെയ്‌തത്. അതേസമയം കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്ക് നേരെ കണ്ണടക്കുന്നത് സിപിഎമ്മാണ്. ബിപിസിഎൽ വിറ്റഴിക്കുമ്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടാതിരുന്ന ആളാണ് കേരള മുഖ്യമന്ത്രിയെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ചലച്ചിത്രോത്സവ ഉദ്ഘാടന ചടങ്ങിൽ നിന്ന് സലിംകുമാറിനെ മാറ്റിനിർത്തിയത് ശരിയായ നടപടിയല്ലെന്നും യുഡിഎഫ് സർക്കാർ ഇത്തരം വേദികളിൽ രാഷ്ട്രീയം നോക്കാറില്ലെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

Last Updated : Feb 17, 2021, 12:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.