ETV Bharat / state

പിടിച്ചാല്‍ കിട്ടാതെ ഉള്ളി വില; ഉള്ളിയില്ലാത്ത ബിരിയാണിയുമായി പ്രതിഷേധം

കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്‌സ് യൂണിയൻ ( കെ എസ് സി ഡബ്ലൂ യു ) കണ്ണൂർ കലക്ട്രേറ്റിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്.

ഉള്ളി വില കൂടുന്നതില്‍ ഉള്ളി ഇല്ലാത്ത ബിരിയാണിയുണ്ടാക്കി പ്രതിഷേധം  protest against onion price hike  കണ്ണൂര്‍
ഉള്ളി വില കൂടുന്നതില്‍ ഉള്ളി ഇല്ലാത്ത ബിരിയാണിയുണ്ടാക്കി പ്രതിഷേധം
author img

By

Published : Dec 11, 2019, 4:19 PM IST

Updated : Dec 11, 2019, 5:33 PM IST

കണ്ണൂര്‍ : ഉള്ളി വില കൂടുന്നതില്‍ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളി യൂണിയൻ. ഉള്ളി ഇല്ലാത്ത ബിരിയാണി വിളമ്പിയാണ് പാചക തൊഴിലാളി യൂണിയൻ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ജനങ്ങൾക്ക് പുതിയ സന്ദേശം എന്ന നിലയിലാണ് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ ( കെ എസ് സി ഡബ്ലൂ യു ) കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്.

പിടിച്ചാല്‍ കിട്ടാതെ ഉള്ളി വില; ഉള്ളിയില്ലാത്ത ബിരിയാണിയുമായി പ്രതിഷേധം

വർധിച്ചു വരുന്ന ഉള്ളി വിലയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടുന്നില്ലെന്ന് ആരോപിച്ച് റോഡരികിൽ ബിരിയാണിയുണ്ടാക്കി വിതരണം ചെയ്താണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഉള്ളി ഇടാത്ത ബിരിയാണി ഉണ്ടാക്കാൻ പാചക തൊഴിലാളികള്‍ പഠിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വിലക്കയറ്റം കാരണം പാചക തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പണിയെടുക്കാനാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. അന്യസംസ്ഥാനങ്ങളിലെ ഉള്ളി കൃഷി ഇടങ്ങൾ കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണെന്നും തൊഴിലാളികൾ ആരോപിച്ചു.

Intro:ഉള്ളി ഇല്ലാത്ത പുതിയതരം ബിരിയാണി വിളമ്പി പാചക തൊഴിലാളി യൂണിയന്റെ പ്രതിഷേധം. ഉള്ളി മാഫിയകളിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾക്ക് പുതിയ സന്ദേശം എന്ന നിലയിലാണ് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ കെ എസ് സി ഡബ്ലൂ യു കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്.

Vo

വർധിച്ചു വരുന്ന ഉള്ളി വിലയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് റോഡരികിൽ ബിരിയാണി വെച്ച് വിതരണം നടത്തിയത്. പുതിയ രീതിയിൽ ബിരിയാണി ഉണ്ടാക്കുന്നതിന് വേണ്ടി പാചക തൊഴിലാളികൾ പരിശീലിച്ച് വരികയാണ് എന്ന് പാചക തൊഴിലാളികൾ പറഞ്ഞു. ഉള്ളിക്ക് വിലകൂടി വരുന്നതിന് കാരണം കുത്തക മുതലാളിമാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നും തൊഴിൽ ഉണ്ടായിരുന്ന പാചക തൊഴിലാളികൾക്ക് ഇപ്പോൾ വിലക്കയറ്റം കാരണം തൊഴിൽ എടുക്കാൻ സാധിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിലെ ഉള്ളി കൃഷി ഇടങ്ങൾ ഇപ്പോൾ കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണെന്നും വിലക്കയറ്റം ഉണ്ടാക്കി ലാഭം കൊയ്യുന്നതിനായി ഇവർ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണ് എന്നും പ്രതിഷേക്കാർ പറയുന്നു.

byte നിയാസ്

പ്രളയത്തോടും നിപാ വൈറസോടും വിജയിച്ച മുഖ്യമന്ത്രി മുരിങ്ങക്കായക്ക് മുന്നിലും ഉളളിക്ക് മുന്നിലും തോറ്റിരിക്കുകയാണ് എന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.Body:ഉള്ളി ഇല്ലാത്ത പുതിയതരം ബിരിയാണി വിളമ്പി പാചക തൊഴിലാളി യൂണിയന്റെ പ്രതിഷേധം. ഉള്ളി മാഫിയകളിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾക്ക് പുതിയ സന്ദേശം എന്ന നിലയിലാണ് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ കെ എസ് സി ഡബ്ലൂ യു കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്.

Vo

വർധിച്ചു വരുന്ന ഉള്ളി വിലയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് റോഡരികിൽ ബിരിയാണി വെച്ച് വിതരണം നടത്തിയത്. പുതിയ രീതിയിൽ ബിരിയാണി ഉണ്ടാക്കുന്നതിന് വേണ്ടി പാചക തൊഴിലാളികൾ പരിശീലിച്ച് വരികയാണ് എന്ന് പാചക തൊഴിലാളികൾ പറഞ്ഞു. ഉള്ളിക്ക് വിലകൂടി വരുന്നതിന് കാരണം കുത്തക മുതലാളിമാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ടാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നും തൊഴിൽ ഉണ്ടായിരുന്ന പാചക തൊഴിലാളികൾക്ക് ഇപ്പോൾ വിലക്കയറ്റം കാരണം തൊഴിൽ എടുക്കാൻ സാധിക്കുന്നില്ല. അന്യസംസ്ഥാനങ്ങളിലെ ഉള്ളി കൃഷി ഇടങ്ങൾ ഇപ്പോൾ കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണെന്നും വിലക്കയറ്റം ഉണ്ടാക്കി ലാഭം കൊയ്യുന്നതിനായി ഇവർ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണ് എന്നും പ്രതിഷേക്കാർ പറയുന്നു.

byte നിയാസ്

പ്രളയത്തോടും നിപാ വൈറസോടും വിജയിച്ച മുഖ്യമന്ത്രി മുരിങ്ങക്കായക്ക് മുന്നിലും ഉളളിക്ക് മുന്നിലും തോറ്റിരിക്കുകയാണ് എന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു.Conclusion:ഇല്ല
Last Updated : Dec 11, 2019, 5:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.